Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2022 4:35 AM GMT Updated On
date_range 18 July 2022 4:35 AM GMTവീട് അപകടാവസ്ഥയിൽ
text_fieldscamera_alt
ഒളവിലം പാത്തിക്കലിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ രഗീഷിന്റെ വീട്
Listen to this Article
ചൊക്ലി: ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഒളവിലം പാത്തിക്കൽ ബോട്ടുജെട്ടിക്ക് പിറകിലെ വീട് അപകടാവസ്ഥയിൽ. കോട്ടാല ചെരുവിൽ രഗീഷും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്. വീടിനു പിറകിലെ ഉയർന്ന മൺതിട്ടയും മുകളിലുള്ള വൻമരവുമാണ് താഴെ വീടിനു പിറകിലേക്ക് പതിച്ചത്. പിറകിലെ വൻ മരം കട പുഴകി മറ്റൊരു മരത്തിൽ തങ്ങിയ നിലയിലാണ്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് അപകട ഭീഷണി ഉയർത്തി മൺതിട്ടയും മരവും താഴേക്ക് പതിച്ചത്.
Next Story