ഹോട്ടലുകളിലെ മാലിന്യ നിക്ഷേപം; 45,000 രൂപ പിഴ ഈടാക്കി ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
text_fieldsകിണറിൽ മാലിന്യം തള്ളിയ നിലയിൽ
വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ടോൾ ബൂത്തിന് സമീപം പ്രവർത്തിക്കുന്ന 'സഫാരി റസ്റ്റാറന്റ്, സാഗർ ഹോട്ടൽ എന്നീ സ്ഥാപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. സ്ഥാപനങ്ങൾക്ക് യഥാക്രമം 35,000 രൂപയും 10,000 രൂപയും പിഴ ഈടാക്കി.
പരിശോധനയയിൽ സഫാരി റസ്റ്റാറന്റിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത കിണറ്റിൽ വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ -അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് തന്നെ പരസ്യമായി കത്തിക്കുന്നതായും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. സാഗർ ഹോട്ടലിന്റെ പരിസരത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്യുന്നതായും മലിനജലം തുറസ്സായി ഒഴുക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. വരും ദിവസങ്ങളിലും തദ്ദേശ സ്ഥാപന പരിധിയിൽ പരിശോധന ശക്തമാക്കുമെന്ന് സ്‌ക്വാഡ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

