Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുമനസ്സുകൾ കൈകോർത്തു: ചെറുവാരി സതിക്ക് വീടായി

text_fields
bookmark_border
സുമനസ്സുകൾ കൈകോർത്തു: ചെറുവാരി സതിക്ക് വീടായി
cancel
camera_alt

അണ്ടലൂർ തെക്കുംഭാഗത്തെ ചെറുവാരി സതിക്ക് ധർമടം ലയൺസ് ക്ലബും ബ്രണ്ണൻ കോളജ് റിട്ട.ടീച്ചേഴ്സ് ഫോറവും നാട്ടുകാരും ചേർന്ന് നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽ ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ കൈമാറുന്നു

ധർമടം: റെയിൽവേ സ്​റ്റേഷനുകളിലും വായനശാലയിലും പാർട്ടി ഓഫിസുകളിലും മാറി മാറി അന്തിയുറങ്ങിയിരുന്ന വയോധികക്ക് പിറന്ന നാട്ടിൽ സ്വന്തമായി വീടായി. ജീവിതയാത്രക്കിടയിൽ ബന്ധുക്കളിൽ നിന്നും അകന്ന് തനിച്ചായ അണ്ടലൂർ തെക്കുംഭാഗത്തെ ചെറുവാരി സതിക്കാണ് ധർമടം ലയൺസ് ക്ലബും ബ്രണ്ണൻ കോളജ് റിട്ട. ടീച്ചേഴ്സ് ഫോറവും നാട്ടുകാരും ചേർന്ന് പുതിയ ഒറ്റമുറി വീട് നിർമിച്ചു നൽകിയത്.

ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ സതിക്ക് വീടി​െൻറ താക്കോൽ കൈമാറി. വീട്ടിലേക്കാവശ്യമായ വെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്.

അടുത്ത ബന്ധുക്കളായി ആരുമില്ലാത്ത 75കാരിയുടെ ജീവിത പ്രയാസങ്ങൾ കണ്ടറിഞ്ഞ് പൊതുപ്രവർത്തകനായ മേജർ പി. ഗോവിന്ദനാണ് സതിക്ക് ഇടിഞ്ഞുപൊളിയാറായ കൂരക്ക് പകരം വീട് പണിത് നൽകാൻ മുൻകൈയെടുത്തത്. ഇദ്ദേഹത്തി​െൻറ സാന്നിധ്യത്തിലാണ് താക്കോൽ കൈമാറിയത്. വാർഡ് പ്രതിനിധിയും പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.പി. മോഹനൻ, എൻ.കെ. രവി, പ്രഫ.വി. രവീന്ദ്രൻ, പി.പി. സുധേഷ്, പ്രദീപ് പ്രതിഭ, എ.പി. വിജേഷ്, ടി.എം. ദിലീപ് കുമാർ, കെ.കെ. രമേഷ്, എ. രവീന്ദ്രൻ, പി. ശ്രീജ തുടങ്ങിയവർ സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story