ഉന്നത വിദ്യാഭ്യാസരംഗത്തെ ദാഹം തീർക്കാൻ കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനാകും-മന്ത്രി ടി. സിദ്ദീഖ്
text_fieldsകുണിയ എഡ്യൂ കോൺക്ലേവ് 2026ൽ പുതുതായി ആരംഭിച്ച ‘ഡിഗ്രി വിത്ത് ഐ.എ.എസ്’ ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ലോഞ്ചിങ് ചടങ്ങ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനംചെയ്തപ്പോൾ
കുണിയ: കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കുണിയ എഡ്യൂ കോൺക്ലേവ് 2026’-ൽ പുതുതായി ആരംഭിച്ച ‘ഡിഗ്രി വിത്ത് ഐ.എ.എസ്’ ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ലോഞ്ചിങ് ചടങ്ങ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു.
ഉന്നത വിദ്യാഭ്യാസരംഗത്ത് കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആരംഭിച്ച ഈ സംരംഭം വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതാണെന്നും, കാസർകോട്, വയനാട് ഉൾപ്പെടെയുള്ള ഉത്തരകേരളത്തിലെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും സിവിൽ സർവിസ് സ്വപ്നങ്ങളുടെയും വലിയൊരു ദാഹം തീർക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക മികവിനൊപ്പം സ്വഭാവവും മൂല്യബോധവും നേതൃത്വശേഷിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന പരിവർത്തനാത്മക വിദ്യാഭ്യാസ മാതൃകയാണ് കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ദർശനം. ഈ ദർശനത്തിന്റെ ഭാഗമായാണ് ദേശീയ മത്സരപരീക്ഷകൾക്കായുള്ള പരിശീലനവും സമഗ്ര വ്യക്തിത്വ വികസനവും ഒരുമിപ്പിച്ച ‘ഡിഗ്രി വിത്ത് ഐ.എ.എസ്’പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കുണിയ ഐ.എ.എസ് അക്കാദമി ഡയറക്ടർ ഡോ. സാജിദ് അലി അധ്യക്ഷത വഹിച്ചു. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ലക്ഷ്മി ഭായി പി.എസ് സ്വാഗതം പറഞ്ഞു. ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. വി. സന്തോഷ് നന്ദി പറഞ്ഞു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസൽ, സാജിദ് മൗവ്വൽ, എം.സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

