അതിവേഗ റെയിൽ; സ്ഥലമേറ്റെടുക്കൽ വേഗത്തിൽ
text_fieldsകണ്ണൂർ: അതിവേഗ റെയിൽപാതയുടെ സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രത്യേകം ഓഫിസ് തുറക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുശേഷം സ്ഥലമേറ്റെടുക്കൽ ആരംഭിക്കും. നടപടികൾ വേഗത്തിലാക്കാനായി ഓരോ ജില്ലയിലും ഓഫിസുകൾ തുറക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓഫിസുകൾ ഇതിനകം ആരംഭിച്ചു. കണ്ണൂരിൽ ഓഫിസിനായി സ്ഥലം കണ്ടെത്തൽ നടപടി നടക്കുന്നുണ്ട്. ഓഫിസ് കെട്ടിടം കണ്ടെത്താൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരവധിപേരാണ് കുടിയൊഴുപ്പിക്കപ്പെടുന്നത്. 15 മുതൽ 20 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കൽ. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ പോകുന്ന പാതക്കെതിരെ പ്രതിഷേധവും ശക്തമാണ്. അതിവേഗപാതക്കൊപ്പം ജലപാതയും മൈസൂരു റെയിൽ പാതയും വരുന്നതോടെ ആയിരങ്ങളാണ് കുടിയൊഴുപ്പിക്കപ്പെടുക. പൊതുവേ സ്ഥലസൗകര്യം കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ സംസ്ഥാനത്ത് ജനങ്ങളെ കുടിയിറക്കിയുള്ള വികസനം അനാവശ്യമാണെന്ന വാദവും ശക്തമാണ്.
ജില്ലയിലെ സഞ്ചാരപഥത്തിെൻറ അന്തിമരൂപരേഖയിൽ ഏതാണ്ട് നിലവിലെ പാതക്ക് സമാന്തരമായാണ് അതിവേഗപാതയും കടന്നുേപാകുന്നത്. പാത കടന്നുപോകുന്ന മേഖലകളിൽ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. എടക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ റെയിൽ പാതയും ദേശീയപാതയും തമ്മിൽ ചുരുങ്ങിയ സ്ഥലം മാത്രമാണ് ബാക്കിയുള്ളത്. ഈ ഭാഗങ്ങളിൽ കുടിയൊഴുപ്പിക്കൽ ഭീകരമാകുമെന്നാണ് സംശയിക്കുന്നത്.
നാലിരട്ടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പിറന്നമണ്ണിൽനിന്ന് കുടിയൊഴുപ്പിക്കപ്പെടുന്നതിെൻറ ആശങ്കയിലാണ് നാട്ടുകാർ.
11 ജില്ലകളിലായി 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാനത്ത് 529.45 കി.മീ ദൂരത്തിലാണ് പാത കടന്നുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

