മഴ കനത്തു; അങ്ങിങ്ങ് നാശം; വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി
text_fieldsകണ്ണൂർ ചിറക്കൽ ചാമുണ്ഡിക്കോട്ടത്തെ ചാമുണ്ഡേശ്വരി പൈതൃക മണ്ഡപത്തിന്റെ മേൽക്കൂര കനത്ത മഴയിൽ തകർന്നുവീണപ്പോൾ
കണ്ണൂർ: ശനിയാഴ്ച അതിരാവിലെ തുടങ്ങിയ മഴക്ക് കുറച്ചുമണിക്കൂറുകൾ മാത്രം ശമനമുണ്ടായതൊഴിച്ചാൽ ജില്ലയിൽ അതിത്രീവമഴയാണ് ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കനത്തമഴയിൽ ചിറക്കൽ ചാമുണ്ഡി കോട്ടത്തിന്റെ ഭാഗമായുള്ള പൈതൃകമണ്ഡപവും തവിടിശ്ശേരിയിൽ ഒരുവീടും തകർന്നു. എവിടെയും ജീവാപായമില്ലാത്തത് വലിയ ആശ്വാസമായി.
ശനിയാഴ്ച കണ്ണൂരിൽ ചുവപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻകേരളത്തിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ കനത്ത മഴക്ക് കാരണം.
ജാഗ്രതയുടെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഏഴാം ഷട്ടർ 15 സെന്റിമീറ്ററും എട്ട്, ഒമ്പത് ഷട്ടറുകൾ 50 സെന്റിമീറ്ററും പത്താം ഷട്ടർ 15 സെന്റിമീറ്റും 14ാം ഷട്ടർ 50 സെന്റിമീറ്ററും തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

