കനത്ത മഴ: ചൊക്ലിയിൽ രണ്ട് വീടുകളുടെ മതിലിടിഞ്ഞ് നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ വീണു
text_fieldsചൊക്ലിയിൽ രണ്ട് വീടുകളുടെ മതിലിടിഞ്ഞുണ്ടായ അപകടം
ചൊക്ലി: കനത്ത മഴയിൽ രണ്ടു വീടുകളുടെ മതിലുകൾ നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ ഇടിഞ്ഞു വീണ് അപകടം. വീടിന്റെ ഒരു ഭാഗം പകുതിയിൽ കൂടുതൽ മണ്ണിനടിയിലായി. ചുമരുകൾക്ക് വിള്ളൽ വീണു. കിണറിന്റെ സംരക്ഷണഭിത്തി തകർന്നു പൂർണമായും മണ്ണും കല്ലും പതിച്ചു മൂടിയ നിലയിലായി. കോൺക്രീറ്റ് സൺഷേഡും തകർന്നു. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം.
ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിന് സമീപം എടവല മീത്തൽ മിദ്ലാജിന്റെയും ഷർമിനയുടെയും പുതുതായി നിർമിച്ചു കൊണ്ടിരിക്കുന്ന വീടിനു മുകളിലാണ് മതിൽ ഇടിഞ്ഞു വീണത്. വീടിന് നേരെ മുകളിലുള്ള കാട്ടിലെപറമ്പിൽ അൽ ആറൂഷിൽ അഷ്മിലിന്റെയും, റയ്ഹാൻ ഹൗസിൽ ഇഖ്ബാലിന്റെയും വീട്ടിനോടും ചേർന്നു നിൽക്കുന്ന മതിലാണ് ഇടിഞ്ഞു വീഞ്ഞത്.
വീടുപണിക്കായി എത്തിയ നിർമാണ തൊഴിലാളികൾ ജോലി കഴിഞ്ഞു പോയി ഏതാനും സമയങ്ങൾക്കുള്ളിലാണ് മതിൽ നിലംപൊത്തിയത്. മുകളിലുള്ള രണ്ടു വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രണ്ടു വീട്ടുകാരോടും മാറി താമസിക്കാൻ ചൊക്ലി പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കനത്ത മഴയെ തുടര്‍ന്ന് വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്ന നിലയില്‍
പാടിയോട്ടുചാല്‍: കനത്ത മഴയെത്തുടര്‍ന്ന് വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ചെറുപുഴ പെരിങ്ങോം മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മതിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. പന്ത്രണ്ട് അടിയോളം ഉയരമുള്ള മതില് പതിനഞ്ച് മീറ്ററോളം ദൂരത്തില്‍ തകര്‍ന്നു റോഡിലേക്ക് വീഴുകയായിരുന്നു. വാഹനഗതാഗതം കുറഞ്ഞ സമയമായിരുന്നതിനാല്‍ അപകടം ഒഴിവായി. രാവിലെ തന്നെ കല്ലും മണ്ണും നീക്കി റോഡിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

