Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ന​ത്ത​മ​ഴ​യി​ൽ വീ​ടി​ന്റെ കൂ​റ്റ​ൻ മ​തി​ൽ ത​ക​ർ​ന്ന് നാ​ശം

text_fields
bookmark_border
Heavy Rain Wall Collapse
cancel
camera_alt

ചെ​മ്പി​ലാ​ലി സീ​ന​ത്തി​ന്റെ വീ​ടി​ന്റെ മ​തി​ലും ഇ​ൻ​റ​ർ​ലോ​ക്കും ത​ക​ർ​ന്ന​നി​ല​യി​ൽ

ഉ​രു​വ​ച്ചാ​ൽ: ക​ന​ത്ത​മ​ഴ​യി​ൽ വീ​ടി​ന്റെ കൂ​റ്റ​ൻ മ​തി​ൽ ത​ക​ർ​ന്നു വീ​ണു. ഉ​രു​വ​ച്ചാ​ൽ- ശി​വ​പു​രം റോ​ഡി​ൽ ക​ക്കാ​ട്ട് പ​റ​മ്പ് വാ​ർ​ഡി​ലെ മു​ത​ലാ​ളി​മു​ക്കി​ന് സ​മീ​പ​ത്തെ ചെ​മ്പി​ലാ​ലി സീ​ന​ത്തി​ന്റെ വീ​ടി​ന്റെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ വീ​ടി​ന്റെ കൂ​റ്റ​ൻ മ​തി​ൽ ത​ക​ർ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു താഴ്ന്ന​ത്. എ​ട്ടു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​ള്ള മ​തി​ലാ​ണ് 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ത​ക​ർ​ന്ന​ത്. സീ​ന​ത്തി​ന്റെ വീ​ട്ടു​മ​തി​ലി​നൊ​പ്പം വീ​ട്ടു​മു​റ്റ​ത്ത് പാ​കി​യ ഇ​ൻ​റ​ർ​ലോ​ക്ക് അ​ട​ക്കം ഇ​ടി​ഞ്ഞു താ​ഴേ​ക്കു പ​തി​ച്ചു. ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണു

തൊ​ട്ട​ടു​ത്ത ഹ​മീ​ദി​ന്റെ വീ​ടി​ന്റെ കി​ണ​റി​നും വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വി​വ​രം അ​റി​ഞ്ഞു മാ​ലൂ​ർ പൊ​ലീ​സും മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​തി​ൽ അ​ട​ക്കം ത​ക​ർ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രെ അ​ടു​ത്ത ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain Wall Collapse
Next Story