Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമ​ഴ ക​ന​ക്കു​ന്നു;...

മ​ഴ ക​ന​ക്കു​ന്നു; ഇ​ന്നും നാ​ളെ​യും റെ​ഡ് അ​ല​ർ​ട്ട്

text_fields
bookmark_border
മ​ഴ ക​ന​ക്കു​ന്നു; ഇ​ന്നും നാ​ളെ​യും റെ​ഡ് അ​ല​ർ​ട്ട്
cancel

ക​ണ്ണൂ​ർ: കാ​ല​വ​ർ​ഷം ശ​നി​യാ​ഴ്ച എ​ത്തി​യ​തോ​ടെ മ​ഴ ക​ന​ക്കു​ന്നു. 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ര​യും നേ​ര​ത്തെ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ മ​ഴ​യാ​ണ് ഇ​ത്ത​വ​ണ വേ​ന​ലി​ൽ അ​ട​ക്കം ല​ഭി​ച്ച​ത്. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​തി​തീ​വ്ര​മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം നാ​ശ​ന​ഷ്ട​ങ്ങ​ളും പ​ര​ക്കെ​യു​ണ്ടാ​യി.

കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ മാ​ഹി അ​ഴി​യൂ​രി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​രി​യാ​ട് പ​ട​ന്ന​ക്ക​ര​യി​ലെ കു​ള​ത്ത് വ​യ​ൽ​വീ​ട് സാ​മി​കു​ട്ടി​യു​ടെ മ​ക​ൻ ര​ജീ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. ത​ല​ശ്ശേ​രി​യി​ൽ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. പി​ണ​റാ​യി​യി​ൽ ഓ​ടി​കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു.

ദേ​ശീ​യ​പാ​ത​യി​ൽ അ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള തീ​ര​ത്ത് കാ​ല​വ​ർ​ഷ​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത കാ​റ്റാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പെ​രി​ങ്ങോം, ചെ​മ്പേ​രി, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റാ​ണ് അ​ടി​ച്ച​ത്.

മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം മാ​റ്റി

അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് 26ന് ​നി​ശ്ച​യി​ച്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വെ​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​ഴ​ശ്ശി അ​ണ​ക്കെ​ട്ടി​ന്റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു

ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ക​യും അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കൂ​ടി കേ​ന്ദ്ര​ ക​ാലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​ശ്ശി അ​ണ​ക്കെ​ട്ടി​ന്റെ നാ​ലു ഷ​ട്ട​റു​ക​ൾ 50 സെ​ന്റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​ൽ വ​ള​പ​ട്ട​ണം പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. സെ​ക്ക​ൻ​ഡി​ൽ 111.9 ക്യൂ​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local NewsKannur NewsRed AlertHeavy Rain
News Summary - heavy rain, red alert in kannur district
Next Story