കനത്ത വിലയിടിവ്; നേന്ത്രവാഴ കൃഷിക്കാര്‍ പ്രതിസന്ധിയില്‍
text_fieldsചൂടു കാരണം മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്ന പഴുത്ത് കറുത്ത നേന്ത്രവാഴക്കുലകള്‍
ഇരിട്ടി: കനത്ത വിലയിടിവുകാരണം നേന്ത്രവാഴ കൃഷിക്കാർ പ്രതിസന്ധിയിൽ. വിലയുമില്ല വിളവുമില്ല കടുത്ത ചൂടും വിലയിടിവുമാണ് പ്രധാന കാരണം. ഈസ്റ്റര്‍, പെരുന്നാള്‍, വിഷു സീസണ് ലക്ഷ്യമിട്ട് വാഴകൃഷി നടത്തിയ കര്‍ഷകരെ കടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ്. ഈ വര്‍ഷം കിലോക്ക് ശരാശരി വില 18 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 60-70 രൂപ കിലോക്ക് വില ലഭിച്ചിരുന്നു.
കായകള്‍ വിറ്റഴിക്കുന്നതിന് വ്യാപാരികള്‍ ഓഫര്‍ വിലയായി നാല് കിലോക്ക് 100 രൂപ നിരക്കുവരെ ഏര്‍പ്പെടുത്തിയിരുന്നു. വിഷു സീസണില്‍ വില അല്പം മെച്ചപ്പെട്ടെങ്കിലും സീസണ് കഴിഞ്ഞാല്‍ പഴയപടിയാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കൊടും ചൂട് കാരണം പഴുത്ത കുലകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോഴേക്കും തൊലി കറുത്ത നിറത്തിലാകുന്നു. ഇത്തരത്തില്‍ കറുത്ത പഴം വാങ്ങാന്‍ ആളുകള്‍ തയാറാകുന്നുമില്ല. ഒരാഴ്ചയിലധികം നിറം മങ്ങാതെ നിൽക്കുന്ന അവസ്ഥക്കാണ് ചൂട് കാരണം വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. കര്‍ണാക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള കുലകള്‍ മാര്‍ക്കറ്റില്‍ എത്തുന്നതോടെ നാട്ടിലുള്ളവക്ക് ഡിമാൻഡ് കുറയാനാണ് സാധ്യത.
100 മുതല്‍ 5000 വരെ വാഴകള്‍ കൃഷിയിറിക്കിയ കര്‍ഷകര്‍ മലയോര മേഖലയില്‍ നിരവധിയാണ്. വേനല്‍ ചൂടില്‍ വാഴകള്‍ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. ഇതിനു പുറമെ ആയിരക്കണക്കിന് നേത്രവാഴകളാണ് വേനല്‍ മഴയിലും കാറ്റിലും നിലംപൊത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

