ബസ് സ്റ്റാന്റഡിൽ കുഴഞ്ഞുവീണ യുവാവിന് ഹെൽത്ത് ഇൻസ്പെക്ടർ രക്ഷകനായി
text_fieldsതലശ്ശേരി: ബസ് സ്റ്റാൻഡിലെ പാസഞ്ചർ ലോബിക്കടുത്ത ട്രാക്കിൽ കുഴഞ്ഞു വീണ യുവാവിന് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ രക്ഷകനായി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ബസ് കാത്തുനിൽക്കുന്നതിനിടയിൽ അപസ്മാരം വന്നതിനെ തുടർന്ന് ദേഹം തളർന്ന് ബസ് സ്റ്റാൻഡിലെ പാസഞ്ചർ ലോബിക്കടുത്ത ട്രാക്കിൽ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. മദ്യപനെന്ന് കരുതി സംഭവം കണ്ട യാത്രക്കാരെല്ലാം അവഗണിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു.
ഈ സമയം സ്ഥലത്തെത്തിയ നഗരസഭ ഹെൽത്ത് ഇൻസ്പക്ടർ മറ്റുള്ളവരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ യുവാവിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ അതേ ആംബുലൻസിൽ ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

