ആരോഗ്യവകുപ്പ് പരിശോധന; 75 കടകൾക്ക് നോട്ടീസ്, മൂന്നു കടകൾ പൂട്ടണം
text_fieldsജില്ലയിലെ ഭക്ഷ്യപാനീയ വിതരണസ്ഥാപനത്തിൽ ആരോഗ്യ സ്ക്വാഡ് നടത്തിയ പരിശോധന
കണ്ണൂർ: ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഹോട്ടലുകളും മറ്റ് ഭക്ഷ്യസ്റ്റാളുകളും പരിശോധിച്ചു. ആരോഗ്യജാഗ്രത പ്രവർത്തനപരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ 105 സ്ക്വാഡുകളാണ് ജില്ലയിലെ വിവിധ ഭക്ഷ്യപാനീയ വിതരണസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകൾ ഉൾപ്പെടെ 1092 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതിനും ശുചിത്വക്കുറവില്ലാത്തതിനും ഹെൽത്ത് കാർഡ്-ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ 75 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി. ഹോട്ടൽ, ബേക്കറി, ജ്യൂസ്കട, തട്ടുകടകൾ ഉൾപ്പെടെ മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നിർദേശം നൽകി.
പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 121 കടകളിൽനിന്ന് 10,600 രൂപ പുകവലി നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. കെ.സി. സചിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

