Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പാ​പ്പി​നി​ശ്ശേ​രി-​തു​രു​ത്തി​യി​ൽ ക​ല്ലു​മ്മ​ക്കാ​യ വി​ള​വെ​ടു​പ്പ്

text_fields
bookmark_border
പാ​പ്പി​നി​ശ്ശേ​രി-​തു​രു​ത്തി​യി​ൽ ക​ല്ലു​മ്മ​ക്കാ​യ വി​ള​വെ​ടു​പ്പ്
cancel
camera_alt

ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ജി​ല്ല പ​ഞ്ചാ​യ​ത്ത്

പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി-​തു​രു​ത്തി പു​തി​യ ദേ​ശീ​യ​പാ​ത പാ​ല​ത്തി​ന​ടു​ത്ത് ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 150 യൂ​നി​റ്റു​ക​ള്‍ക്കാ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. നാ​ല് എ​സ്.​സി വി​ഭാ​ഗം ഉ​ള്‍പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 28 ഗ്രൂ​പ്പു​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ 5:5 മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ മു​ള കൊ​ണ്ട് റാ​ക്ക് നി​ര്‍മി​ച്ച്, ഒ​രു മീ​റ്റ​ര്‍ നീ​ള​മു​ള്ള ക​മ്പ​ക്ക​യ​റു​ക​ളി​ല്‍ ക​ല്ലു​മ്മ​ക്കാ​യ വി​ത്ത് തു​ന്നി​പ്പി​ടി​പ്പി​ച്ച് റാ​ക്കു​ക​ളി​ല്‍ കെ​ട്ടി​വെ​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. മൂ​ന്നു മു​ത​ല്‍ അ​ഞ്ചു മാ​സ​മാ​ണ് കൃ​ഷി​യു​ടെ വ​ള​ര്‍ച്ച​ക്കാ​ലം. ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന കൃ​ഷി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ ഒ​രു ക​യ​റി​ല്‍നി​ന്ന് ഏ​ഴ് മു​ത​ല്‍ പ​ത്തു കി​ലോ വ​രെ വി​ള​വെ​ടു​പ്പ് ല​ഭി​ക്കും. വ​ള​പ​ട്ട​ണം പു​ഴ​യി​ല്‍ കൃ​ഷി ന​ട​ത്തു​ന്ന എ​സ്.​ആ​ര്‍ ക​ല്ലു​മ്മ​ക്കാ​യ ഗ്രൂ​പ്പും എ​ഫ്.​എം ഗ്രൂ​പ്പും ചേ​ര്‍ന്നാ​ണ് ജി​ല്ല​ത​ല വി​ള​വെ​ടു​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി മു​ഖേ​ന തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​ത്സ്യ​ക​ര്‍ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ക്ക് സ്ഥി​ര​വ​രു​മാ​ന​വും സ്വ​യം​തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ര​ജ​നി മോ​ഹ​ന്‍ ആ​ദ്യ വി​ല്‍പ​ന ന​ട​ത്തി. വ​ള​പ​ട്ട​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി ​ശി​ല്‍പ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വി. പ​വി​ത്ര​ന്‍, കെ.​വി. ഷ​ക്കീ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ടി.​കെ. അ​ന്‍സി​ല, പ​ഞ്ചാ​യ​ത്തം​ഗം വി. ​നാ​രാ​യ​ണി, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍ ജു​ഗ്‌​നു, അ​ഴീ​ക്കോ​ട് മ​ത്സ്യ​ഭ​വ​ന്‍ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ അ​രു​ണ്‍ സു​രേ​ഷ്, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ ആ​ര്‍.​എ​സ്. അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPappinisseriMalayalam Newskallummakaya
News Summary - Harvesting of Kallumma in Pappinisseri-Turuthi
Next Story