കാഞ്ഞിരക്കൊല്ലിയിൽ കള്ളത്തോക്ക് പിടികൂടി
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ വീട്ടില്‍നിന്ന് നാടന്‍ കള്ളത്തോക്ക് പിടികൂടി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് ഉന്നതിയിലെ ചപ്പിലി ബാബുവിന്റെ വീട്ടില്‍നിന്നാണ് നാടന്‍ കള്ളത്തോക്ക് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യാവൂര്‍ ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശിയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ ടോമി ബാബുവിന്റെ വീട്ടിൽ പരിശോധന നടത്തിയാണ് തോക്ക് പിടികൂടിയത്.
ബാബു ഓടി രക്ഷപ്പെട്ടു. കൂടുതൽ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ബാബുവിനെതിരെ കേസെടുത്തു. എസ്.ഐ പി.പി. പ്രഭാകരന്, എ.എസ്.ഐമാരായ കെ.വി. പ്രഭാകരന്, റീന, സീനിയര്‍ സി.പി.ഒ സുഭാഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. തോക്ക് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

