Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ ലോറിയിടിച്ച്...

കണ്ണൂരിൽ ലോറിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ ലോറിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു
cancel
Listen to this Article

കണ്ണൂർ: നഗരത്തിന് സമീപം പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ച് മുത്തച്ഛനും ചെറുമകനും ദാരുണാന്ത്യം. പള്ളിക്കുളം സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് (7) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രം ഇരുവരുടെയും ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേരും തൽക്ഷണം മരിച്ചു.

അപകടം നടന്നയുടൻ ലോറി ഡ്രൈവർ ഇറങ്ങിയോടി. മൃതദേഹങ്ങൾ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
TAGS:Road Accident Kannur Accident Death 
News Summary - Grandfather and grandson killed in lorry accident in Kannur
Next Story