Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവ.മെഡിക്കൽ കോളജ് എംപാനൽ പട്ടികയിൽ; മുഖവൈകല്യ ശസ്ത്രക്രിയകൾക്ക് അനുമതി

text_fields
bookmark_border
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് എം​പാ​ന​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്
ഗവ.മെഡിക്കൽ കോളജ് എംപാനൽ പട്ടികയിൽ;   മുഖവൈകല്യ ശസ്ത്രക്രിയകൾക്ക് അനുമതി
cancel

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജ​ന്മ​നാ​ലു​ള്ള വൈ​ക​ല്യ​ങ്ങ​ളാ​യ മു​ച്ചി​റി, മേ​ല​ണ്ണാ​ക്ക് വി​ട​വ് തു​ട​ങ്ങി​യ​വ സ​ർ​ജ​റി ചെ​യ്യാ​ൻ അ​നു​മ​തി. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ എം. ​പാ​ന​ൽ​മെൻറി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ ഗ​വ. കോ​ള​ജി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

2004 മു​ത​ൽ മേ​ല​ണ്ണാ​ക്ക്, മു​ച്ചി​റി ശ​സ്ത്ര​ക്രി​യ​ക​ൾ ഡെ​ന്റ​ൽ വി​ഭാ​ഗ​ങ്ങ​ളാ​യ ഓ​റ​ൽ ആ​ൻ​ഡ്‌ മാ​ക്സി​ല്ലോ ഫേ​ഷ്യ​ൽ സ​ർ​ജ​റി ഡി​പ്പാ​ർ​ട്മെ​ന്റ് ചെ​യ്തു​വ​രു​ന്നു​ണ്ട്. ശാ​സ്ത്ര​ക്രി​യ​ക്കു​മു​മ്പും ഓ​പ​റേ​ഷ​ന് ശേ​ഷ​വും ഈ ​കു​ട്ടി​ക​ളെ തു​ട​ർ​ചി​കി​ത്സ ന​ട​ത്തു​ന്ന​ത് ഡെ​ന്റ​ൽ വി​ഭാ​ഗ​മാ​യ ഓ​ർ​ത്തോ​ഡോ​ന്റി​സ്റ്റ് വി​ഭാ​ഗ​മാ​ണ്. ഇ.​എ​ൻ.​ടി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, സ്‌​പീ​ച്ച് തെ​റാ​പ്പി, പീ​ഡി​യാ​ട്രി​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഏ​കോ​പ​നം ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ കൈ​കാ​ര്യ​ത്തി​ൽ വേ​ണ്ടി​വ​രാ​റു​ണ്ട്.

മൂ​ന്നു​നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി ഓ​പ​റേ​ഷ​നു​ക​ൾ വേ​ണ്ടി​വ​രും. ജ​നി​ച്ച ഉ​ട​നെ മു​ത​ൽ 18 വ​യ​സ്സ് വ​രെ നീ​ളു​ന്നു ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ഫോ​ളോ അ​പ്. 2004 മു​ത​ൽ തു​ട​ങ്ങു​ക​യും നൂ​റി​ല​ധി​കം ഓ​പ​റേ​ഷ​നു​ക​ൾ ഇ​തി​ന​കം ചെ​യ്തു​ക​ഴി​യു​ക​യും ചെ​യ്തു.

ഓ​ർ​ത്തോ ഡോ​ണ്ടി​ക്‌ വി​ഭാ​ഗം ഡോ. ​തൃ​ദീ​പ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​യി മു​ച്ചി​റി, അ​ണ്ണാ​ക്ക് വി​ട​വ് രോ​ഗി​ക​ളെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​ക​ൾ എം ​പാ​ന​ൽ ചെ​യ്യാ​ൻ വ​ഴി​തു​റ​ന്ന​ത്.

മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ളെ മാ​റ്റു​ന്ന​ത് സു​ഗ​മ​മാ​ക്കാ​ൻ ആ​ശു​പ​ത്രി എം. ​പാ​ന​ൽ​മെ​ന്റ് ചെ​യ്യു​ക​യാ​ണ് പോം​വ​ഴി എ​ന്ന​റി​ഞ്ഞ ഡോ. ​തൃ​ദീ​പ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത്‌ മി​ഷ​നെ സ​മീ​പി​ച്ചു. അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് എം​പാ​ന​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. ഡോ. ​സോ​ണി ജേ​ക്ക​ബ്, ഡെ​ന്റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജി, മു​ൻ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് എ​ന്നി​വ​രും ഈ ​പ്ര​യ​ത്ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. എം​പാ​ന​ൽ ചെ​യ്ത ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കും.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എം​പാ​ന​ൽ ചെ​യ്ത സ​ർ​ക്കാ​ർ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​നി കേ​ര​ള​ത്തി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്ക് രോ​ഗി​ക​ളെ റെ​ഫ​ർ ചെ​യ്യാ​മെ​ന്നും ചി​കി​ത്സ​യും തു​ട​ർ ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് ഡോ.​കെ.​ടി. മാ​ധ​വ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt Medical College in empanelled list; Permission granted for facial deformity surgeries
Next Story