Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരം രഹിതപാത: സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

text_fields
bookmark_border
ചുരം രഹിതപാത: സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്
cancel
camera_alt

കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ ചുരംരഹിത പാത യാഥാർഥ്യമാക്കുന്നതിന് കൊട്ടിയൂരിൽ നടത്തിയ ജനകീയകൂട്ടായ്മ യോഗം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയൂർ: കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44ാം മൈൽ ചുരംരഹിതപാത യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. പ്രദേശത്തെ മന്ത്രിമാർ, പാർലമെൻറംഗങ്ങൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. മഴക്കാലത്തും മണ്ണിടിച്ചിൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോഴും നിലവിലെ ചുരംപാതകളിലെ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷിതവും സുഗമവുമായ ബദൽപാത എന്നനിലയിൽ 44ാം മൈൽ പാത അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

ജനകീയയോഗം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന അധ്യക്ഷർ, വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 44ാം മൈൽ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തലത്തിൽ ആവശ്യമായ ഇടപെടലുകൾ ഏകോപിപ്പിക്കാനും യോഗം തീരുമാനിച്ചു. പാത യാഥാർഥ്യമാകുന്നതുവരെ തുടർച്ചയായ പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും നടത്തുമെന്നും യോഗത്തിൽ വ്യക്തമാക്കി. പദ്ധതിക്ക് സർക്കാർ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൾ ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കുന്നതിനും ഇടപെടൽ നടത്തും.

മൂന്നു സംസ്ഥാനങ്ങളിലേക്കുള്ള വികസനവാതിൽ

44ാം മൈൽ ചുരംരഹിത പാത യാഥാർഥ്യമാകുന്നതോടെ കണ്ണൂരിലെ മലയോരമേഖലയും വയനാടും തമ്മിലുള്ള യാത്രാദൂരം കുറയുന്നതിനൊപ്പം ഗതാഗത സൗകര്യവും മെച്ചപ്പെടുമെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രക്കും ചരക്കുനീക്കത്തിനും പാത പ്രയോജനപ്പെടും. മലയോരമേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, കാർഷിക ഉൽപന്നങ്ങളുടെ വിപണനം, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനത്തിനും പാത സഹായകമാകുമെന്നാണ് വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടിലേക്കും തിരിച്ചുമുള്ള ബദൽ ഗതാഗതമാർഗമായും ഇതു പ്രയോജനപ്പെടും.

8.350 കിലോമീറ്റർ പാത

ആകെ 8.350 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഇരുഭാഗങ്ങളിലുമായി ഏകദേശം അഞ്ച് കിലോമീറ്റർ നിലവിൽ ടാർ ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്ററോളം ഭാഗം പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൺറോഡായും നിലവിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ വഴിയിലൂടെ ഗതാഗതം നടന്നിരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt Backs Sunny Joseph on Toll-Free Road
Next Story