Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമം ‘എജു​കഫെ’ രജിസ്ട്രേഷന് മികച്ച പ്രതികരണം

text_fields
bookmark_border
കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിൽ മേയ് 11, 12 തീയതികളിൽ •രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രത്യേക സെഷനുകൾ
Madhyamam
cancel

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ രജിസ്ട്രേഷന് മികച്ച പ്രതികരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി നിരവധി ഓഫറുകൾ എജുകഫെയുടെ വേദിയിൽ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്കായി നിരവധി സമ്മാനങ്ങളും ടൂർ പാക്കേജുകളുമടക്കം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സെഷനുകൾക്കു പുറമെ മക്കളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയിൽ കാത്തിരിക്കുന്നുണ്ട്. ​ഗോപിനാഥ് മുതുകാട്, ജി.എസ്. പ്രദീപ്, ഡോ. മാണി പോൾ, എം.എൻ. മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. കോമേഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശ പഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും. അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ സിജി ടീമിന്റെ സെഷനുകളും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷനൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് മുഖേനയും രജിസ്റ്റർ ചെയ്യാം ഫോൺ നമ്പർ: 9645007172.

ജി.എസ്. പ്രദീപ്

വിജ്ഞാനത്തിന്റെ വിജയമന്ത്രങ്ങളുമായി ജി.എസ്. പ്രദീപ് വരുന്നു

കണ്ണൂർ: വിജ്ഞാനത്തിന്റെ വിജയ മന്ത്രങ്ങളുമായി ജി.എസ് പ്രദീപ് വിദ്യാർഥികൾക്കു മുന്നിലെത്തും. എജുകഫെ കൊച്ചി, കണ്ണൂർ വേദികളിലായിരിക്കും വിശകലന പാടവവും ഓർമശക്തിയുംകൊണ്ട് അമ്പരപ്പിക്കാൻ അദ്ദേഹമെത്തുക.

ക്വിസ്റ്റിങ് രംഗത്ത് റിവേഴ്‌സ് ക്വിസ്റ്റിങ് എന്ന നൂതന ആശയം കൊണ്ടുവന്ന് അതിലൂടെ പ്രേക്ഷക മനസ്സുകളുടെ സ്വന്തം ഗ്രാന്റ്മാസ്റ്റർ ആയി മാറിയ ജി.എസ്. പ്രദീപ് വിദ്യാർഥികളുമായി നേരിട്ട് സംവദിക്കും. ദൃശ്യമാധ്യമ രംഗത്ത് പുത്തൻ തരംഗം തീർത്ത വിജ്ഞാനത്തിന്റെ അശ്വമേധവുമായി അദ്ദേഹമെത്തുമ്പോൾ അത് വിദ്യാർഥികൾക്ക് കരിയർ മോട്ടിവേഷൻ എന്നതിനപ്പുറം അറിവിന്റെ ലോകത്തേക്കുള്ള പ്രയാണംകൂടിയാകും.

ഓർമശക്തികൊണ്ട് ആളുകളെ അമ്പരപ്പിച്ച ജി.എസ്. പ്രദീപ് വിപരീതപ്രശ്‌നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിട്ടുണ്ട്. മുൻവിധികളില്ലാതെ ഒരു പുതിയ ലോകം വിദ്യാർഥികൾക്ക് പകർന്നു നൽകാൻ കൂടിയാണ് അദ്ദേഹം എജുകഫെ വേദിയിലെത്തുന്നത്. എജുകഫെയിലെ ജി.എസ് പ്രദീപിന്റെ കരിയർ മോട്ടിവേഷനൽ സെഷൻ തീർച്ചയായും അറിവിന്റെ പരസ്പര കൈമാറ്റത്തിനുള്ള വേദികൂടിയാകുമെന്ന് ഉറപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Good response to the registration of the media educafe
Next Story