Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽ 85 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം രണ്ടുപേരിൽ നിന്നായി കസ്റ്റംസ് സംഘം പിടികൂടി. നാദാപുരം തൂണേരി മുടവന്തേരി ചട്ടൻറവിടെ ഹൗസിൽ ആഷിഖ് മീരാംബ്ര, ദുബൈയിൽ നിന്നും എത്തിയ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരൻ ശ്രീകണ്ഠപുരം ബങ്കണത് പുരയിൽ സബീർ മൈക്കാരൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കമീഷണർ എസ്. കിഷോർ, സൂപ്രണ്ട് വി.പി. ബേബി, പി.സി. ചാക്കോ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിക്, ഹവിൽദാർ കെ.ടി.എം. രാജൻ തുടങ്ങിയവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Next Story

