Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടിൽ മോഷണം; 14...

വീട്ടിൽ മോഷണം; 14 പവനും 10,000 രൂപയും കവർന്നു

text_fields
bookmark_border
വീട്ടിൽ മോഷണം; 14 പവനും 10,000 രൂപയും കവർന്നു
cancel

മാഹി: അഴിയൂർ ബാഫഖി തങ്ങൾ റോഡിലെ വളച്ചുകെട്ടില പറമ്പത്തെ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.

വീടിന്‍റെ മുൻ ഭാഗത്തെ ഡോർ ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത് താഴത്തെ റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 14 പവനും പതിനായിരം രൂപയുമാണ് കവർന്നത്.

തൊട്ടു മുന്നിലെ മുഹമ്മദ് അൻവറിൻ്റെ വെസ്റ്റ്ലാൻ എന്ന വീട്ടിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മോഷ്ടാക്കൾ കയറിയ രണ്ടു വീടുകളിലും സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല.

അഴിയൂരിലെ തന്നെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിലും ഇതെ ദിവസം തന്നെ കള്ളൻ കയറിയിരുന്നു. സംഭവം നടന്ന വീടും പരിസരവും ചോമ്പാൽ സി.ഐ ടി.എൻ.ഡന്തേഷ് കുമാറും എസ്.ഐ പി.കെ. മനോജും പരിശോധന നടത്തി.

Show Full Article
TAGS:Theft Case
News Summary - Gold and money were stolen from the house
Next Story