കണ്ണൂരിലെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗ്ലാസ് തകർന്നു
text_fieldsചില്ലുജാലകം.... കണ്ണൂർ കാൾടെക്സിൽ പുതിയതായി ആരംഭിച്ച എ.സി. ബസ് സ്റ്റോപ്പിന്റെ ചില്ല് തകർന്ന നിലയിൽ - ബിമൽ തമ്പി
കണ്ണൂർ: കോർപറേഷനു കീഴിൽ കഴിഞ്ഞാഴ്ച ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ് എ.സി ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഗ്ലാസ് തകർന്നു. തിങ്കളാഴ്ച രാവിലെയാണ് മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെൽട്ടറിന്റെ പ്രവർത്തനവും അവതാളത്തിലായി.
നിരീക്ഷണ കാമറ അടക്കം ശേഷ സംവിധാനങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗ്ലാസ് തകർന്നതെങ്ങനെയാണെന്ന് പൊലീസ് അന്വേഷണം തുടങ്ങി. സമൂഹിക വിരുദ്ധർ എറിഞ്ഞതാണോ, വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡിൽ നിന്ന് കല്ല് തെറിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കും. കൂൾവെൽ ടെക്നിക്കൽ സർവിസസ് ആൻഡ് ഫെസലിറ്റി മാനേജ്മന്റ് സ്പോർസർഷിപ്പിൽ 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് ഷെൽട്ടർ നിർമിച്ചത്.
ഷെൽട്ടറിൽ പൊതു ജനങ്ങൾക്ക് മൊബൈൽ ചാർജിങ്, കുടിവെള്ളം, മ്യുസിക് എന്നിവയും കാമറ, ടി.വി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 പേർക്കുള്ള ഇരിപ്പിടമാണ് ഷെൽട്ടറിനകത്ത് ഒരുക്കിയിട്ടുള്ളത്. ഗ്ലാസ് തകർത്തതാണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മേയർ മുസ് ലിഹ് മഠത്തിൽ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

