Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​യോ​ള​ജി​ ഉദ്യോഗസ്ഥർക്ക് മാ​സ​പ്പ​ടി; ജി​ല്ല​യി​ൽ 400ല​ധി​കം അ​ന​ധി​കൃ​ത ചെ​ങ്ക​ൽ പ​ണ​ക​ൾ

text_fields
bookmark_border
അ​നു​മ​തി​ 32 ചെ​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് മാ​ത്ര​മെന്ന് വി​വ​രം
ജി​യോ​ള​ജി​ ഉദ്യോഗസ്ഥർക്ക് മാ​സ​പ്പ​ടി; ജി​ല്ല​യി​ൽ 400ല​ധി​കം അ​ന​ധി​കൃ​ത ചെ​ങ്ക​ൽ പ​ണ​ക​ൾ
cancel

ക​ണ്ണൂ​ർ: നി​യ​മം കാ​റ്റി​ൽ പ​റ​ത്തി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 400 ഓ​ളം ചെ​ങ്ക​ൽ പ​ണ​ക​ൾ. മാ​സ​പ്പ​ടി​യി​ൽ ഒ​ത്താ​ശ ചെ​യ്ത് അ​ധി​കൃ​ത​രും. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്ക​മാ​ണ് ഇ​ത്ര​യേ​റെ ചെ​ങ്ക​ൽ ക്വാ​റി​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 32 ചെ​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ലും അ​ന​ധി​കൃ​ത​മാ​യ​വ​യാ​ണ് ഏ​റെ​യു​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ജി​യോ​ള​ജി റ​വ​ന്യൂ ഒ​ത്താ​ശ​യി​ലാ​ണ് അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന​ത്. വ​ൻ തു​ക മാ​സ​പ്പ​ടി പ​റ്റു​ന്ന​തി​നാ​ലാ​ണ് അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്. നി​യ​മ​പ്ര​കാ​രം അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന​റി​യു​ന്ന​തി​നാ​ൽ ഉ​​​ദ്യോ​ഗ​സ്ഥ​ർ വ​ൻ തു​ക വാ​ങ്ങി ക​ല്ല് കൊ​ത്താ​ൻ ര​ഹ​സ്യ അ​നു​മ​തി ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മി​ക്ക ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​കീ​യ എ​തി​ർ​പ്പു​ക​ളും സ​മ​ര​ങ്ങ​ളും ഉ​ണ്ടാ​യാ​ലും ചെ​ങ്ക​ൽ ഖ​ന​നം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​റു​മി​ല്ല. മാ​സം കൃ​ത്യ​മാ​യി പ​ണം കൈ​പ​റ്റു​ന്ന ചി​ല​രാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്. നി​യ​മം ലം​ഘി​ച്ച് ചെ​ങ്ക​ൽ ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പൊ​ലീ​സും അ​ധി​കം ത​യാ​റാ​വാ​റി​ല്ല.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​റി​ക്കു​ന്ന ക​ല്ലു​ക​ൾ ഏ​റെ​യും മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് വ​ലി​യ തു​ക​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ല്ലു​ക​ൾ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ഇ​വി​ടെ​യു​ള്ള​വ​ർ ക​ല്ലി​ന് ചോ​ദി​ച്ചാ​ൽ ക്ഷാ​മം പ​റ​യു​ന്ന​വ​ർ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് ദി​നം പ്ര​തി വ​ൻ തോ​തി​ൽ ഏ​ജ​ന്റു​മാ​ർ മു​ഖേ​ന ക​ട​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ മി​ച്ച ഭൂ​മി​യും ​ക്ഷേ​ത്ര ഭൂ​മി​ക​ളും ഉ​ൾ​പ്പെ​ടെ കൈ​യേ​റി​യു​ള്ള ഖ​ന​ന​വും വ്യാ​പ​ക​മാ​ണ്.

ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​നെ​തി​രെ കേ​സും ന​ട​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും മ​റ്റ് പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളും രൂ​ക്ഷ​മാ​ണ്. അ​പൂ​ർ​വ സ​സ്യ​ങ്ങ​ളു​ടെ നാ​ശ​വും പൊ​ടി ശ​ല്യ​വും ശ​ബ്‌​ദ മ​ലി​നീ​ക​ര​ണ​വും വ്യാ​പ​ക​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടും ഒ​രി​ട​ത്തും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ​ല​പ്പ​ട​മ്പ വി​ല്ലേ​ജി​ൽ മാ​ത്രം 22 പ​ണ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ര​മം, പെ​രി​ന്ത​ട്ട, പെ​രി​ങ്ങോം, ആ​ല​പ്പ​ട​മ്പ് വി​ല്ലേ​ജു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ചെ​ങ്ക​ൽ ഖ​ന​ന​ത്തെ തു​ട​ർ​ന്ന് നൂ​റു ക​ണ​ക്കി​ന് ഹെ​ക്ട​ർ പാ​റ​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്. ജി​ല്ല​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​ങ്ക​ൽ ഖ​ന​നം വ​ലി​യ പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ വ​ലി​യ മ​ല​ക​ൾ ത​ക​ർ​ത്തു​ള്ള അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​ക​ളും ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ൻ സ്ഫോ​ട​ക ശേ​ഖ​ര​വും ഉ​പ​യോ​ഗ​വും വ​ലി​യ ഭീ​തി സൃ​ഷ്ടി​ക്കു​മ്പോ​ഴും ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യോ പ​രി​ശോ​ധ​ന​യോ ഉ​ണ്ടാ​വു​ന്നി​ല്ല. ഉ​പേ​ക്ഷി​ച്ച ക്വാ​റി​ക​ൾ മൂ​ടാ​ത്ത​തി​ൻ്റെ പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Geology officials fined; More than 400 illegal red rock mines in the district
Next Story