Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടൽക്കാട്ടിൽ...

കണ്ടൽക്കാട്ടിൽ മാലിന്യം തള്ളി; കാൽലക്ഷം പിഴ

text_fields
bookmark_border
garbage dump
cancel
camera_alt

മ​മ്മാ​ക്കു​ന്നി​ന്നി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ൽ ത​ള്ളി​യ സ​ർ​വി​സ് സെ​ന്റ​ർ മാ​ലി​ന്യം എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് നീ​ക്കം ചെ​യ്യി​ക്കു​ന്നു

ക​ണ്ണൂ​ർ: ക​ണ്ട​ൽ​ക്കാ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​ന സ​ർ​വി​സ് സെ​ന്റ​റി​ന് 25,000 രൂ​പ പി​ഴ​യി​ട്ടു. ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​മ്മാ​ക്കു​ന്നി​ന് സ​മീ​പം ആ​റാം വാ​ർ​ഡി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ൽ അ​പ​ക​ട​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ക്ക് ഷോ​പ് അ​വ​ശി​ഷ്ട​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, എ​യ​ർ ഫി​ൽ​ട്ട​റു​ക​ൾ, ഓ​യി​ൽ കാ​നു​ക​ൾ, കോ​ട്ട​ൺ വേ​സ്റ്റ്, സ്പെ​യ​ർ​പാ​ർ​ട്സി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ നി​ക്ഷേ​പി​ച്ച തോ​ട്ട​ട​യി​ലെ ടാ​റ്റ​യു​ടെ സ​ർ​വി​സ് സെൻറ​റാ​യ പോ​പ്പു​ല​ർ മെ​ഗാ മോ​ട്ടോ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ക​ണ്ട​ൽ​ക്കാ​ട്ടി​ലും റോ​ഡി​ലു​മാ​യി ത​ള്ളി​യ അ​പ​ക​ട​ക​ര​മാ​യ​വ ഉ​ൾ​പ്പെ​ടെ ഒ​രു ട​ണ്ണി​ല​ധി​കം മാ​ലി​ന്യം സ്ഥാ​പ​ന​ത്തി​ന്റെ ചെ​ല​വി​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം സ്ക്വാ​ഡ് നീ​ക്കം ചെ​യ്യി​പ്പി​ച്ചു.

ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ട് പ്ര​കാ​ര​മാ​ണ് സ്ഥാ​പ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​ത്. ഇ​തേ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി റോ​ഡി​ൽ ജൈ​വ അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ക്ക​ല​ർ​ത്തി നി​ക്ഷേ​പി​ച്ച​തി​ന് പെ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​പാ​ലം ദേ​വ് ബേ​ക്ക​റി​ക്കും 5000 രൂ​പ സ്ക്വാ​ഡ് പി​ഴ ചു​മ​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന വ​ണ്ടി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഷെ​രി​കു​ൽ അ​ൻ​സാ​ർ, ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​വി. അ​നീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFineGarbage Dump
News Summary - Garbage dumped in the mangroves- A quarter lakh fine
Next Story