മാലിന്യം തള്ളി; 10,000 രൂപ പിഴ
text_fieldsഇരിട്ടി: ജബ്ബാർ കടവ് പാലത്തിന് സമീപം ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളി. പഞ്ചായത്ത് അധികൃതർ വിളിച്ചുവരുത്തി പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഇരിട്ടി എസ്.ഐ എം. രാജീവൻ പായം പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽനിന്നും തെളിവുകൾ ലഭിച്ചതോടെ പൊലീസും പഞ്ചായത്ത് അധികൃതരും മാലിന്യം തള്ളിയ ക്രിസ്റ്റിയെ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു.
10,000 രൂപ പിഴയടക്കാനും പഞ്ചായത്ത് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുമേഷ്, റീജ, മുസ്തഫ എന്നിവർ നടപടികൾ സ്വീകരിച്ചു.

