Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളത്തോക്ക് കേസിലെ പിടികിട്ടാപ്പുള്ളി അറസ്‌റ്റിൽ

text_fields
bookmark_border
https://www.madhyamam.com/tags/arrest
cancel


ആ​ല​ക്കോ​ട്: ക​ള്ള​ത്തോ​ക്ക് പി​ടി​കൂ​ടി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ന​ട​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. ഉ​ദ​യ​ഗി​രി താ​ബോ​റി​ലെ മു​ളം​കു​ഴി​യി​ല്‍ റോ​ബി​ന്‍ തോ​മ​സി​നെ (37) നെ​യാ​ണ് ആ​ല​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ സി.​പി. ജി​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 ഫെ​ബ്രു​വ​രി​യി​ല്‍ നാ​ട​ന്‍ ക​ള്ള​ത്തോ​ക്ക് സ​ഹി​തം കാ​പ്പി​മ​ല മ​ഞ്ഞ​പ്പു​ല്ലി​ന് സ​മീ​പം ക​രാ​മ​രം​ത​ട്ടി​ല്‍ വെ​ച്ച് റോ​ബി​നെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന റോ​ബി​ന്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. കേ​സ് പി​ന്നീ​ട് വ​നം​വ​കു​പ്പ് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ലും മ​റ്റു​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു റോ​ബി​ന്‍. 2022ല്‍ ​ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി കോ​ട​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fugitive Arrested In Illegal Gun Cas
Next Story