Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരത്തിലെ...

നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയഭക്ഷണം പിടികൂടി

text_fields
bookmark_border
നഗരത്തിലെ ഹോട്ടലുകളിൽനിന്ന്  പഴകിയഭക്ഷണം പിടികൂടി
cancel
camera_alt

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് കോ​ർ​പ​റേ​ഷ​ൻ

ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണം

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് വീ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ആ​റ് ഹോ​ട്ട​ലു​ക​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ശോ​ക ഹോ​സ്പി​റ്റ​ൽ ജ​ങ്ഷ​നി​ലെ സി​റ്റി ലൈ​റ്റ്, കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു സ​മീ​പ​ത്തെ സു​ചി​ത്ര ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്.

എ​ട്ട് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സി​റ്റി ലൈ​റ്റി​ൽ​നി​ന്ന് ന്യൂ​ഡി​ൽ​സ്, നെ​യ്​​ച്ചോ​ർ, ചി​ക്ക​ൻ 65, ചി​ക്ക​ൻ​ചി​ല്ലി, ത​ന്തൂ​രി ചി​ക്ക​ൻ, ചോ​റ് തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സു​ചി​ത്ര ഹോ​ട്ട​ലി​ൽ ത​ലേ​ദി​വ​സ​ത്തെ ചോ​റും പി​ടി​ച്ചെ​ടു​ത്തു. ഒ​രു​പാ​ട് ത​വ​ണ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ലു​ള്ള മൂ​ന്ന് ലി​റ്റ​ർ പാ​ച​ക​ എ​ണ്ണ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബൈ​ജു പ​റ​ഞ്ഞു.

ചി​ക്ക​ൻ വ​റു​ത്തെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണി​ത്. വ​റു​ത്ത​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ​ശേ​ഷം കു​ഴ​മ്പു​രൂ​പ​ത്തി​ലാ​യ എ​ണ്ണ ക​ള​യാ​തെ സൂ​ക്ഷി​ച്ചു​വെ​ക്കു​ക​യാ​ണെ​ന്ന് സൂ​പ്പ​ർ വൈ​സ​ർ പ​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​ഴ​യീ​ടാ​ക്കും. പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ലെ​ത്തി​ച്ചു. കൈ​ലാ​സ് ഹോ​ട്ട​ൽ, സൂ​ര്യ​സി​ൽ​ക്സി​ന് സ​മീ​പം എ​ണ്ണ​ക്ക​ടി വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട എ​ന്നി​വ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി പൂ​ട്ടി​ച്ചു.

ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നേ​ര​ത്തെ​യും​ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യി​രു​ന്നു. ആ​രോ​ഗ്യ വി​ഭാ​ഗം ഏ​ഴ് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 58 ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ വി. ​സ​ജ്‍ല, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ആ​ർ. ഫി​യാ​സ്, രേ​ഷ്മ ര​മേ​ശ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelsStale food
News Summary - From hotels in the city Stale food caught
Next Story