Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാല്...

നാല് പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ

text_fields
bookmark_border
നാല് പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ
cancel

ത​ളി​പ്പ​റ​മ്പ്: ഗാ​ർ​ഹി​ക പീ​ഡ​നം, വ​ഞ്ച​ന, വ്യാ​ജ സീ​ഡി നി​ർ​മാ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന നാ​ലു പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഭ്രാ​ന്ത​ൻ കു​ന്നി​ലെ പു​തി​യ​പു​ര​യി​ൽ ഇ​ബ്രാ​ഹിം(48), കൊ​ല്ലം​പ​റ​മ്പി​ൽ സ​ന്തോ​ഷ്‌ (43), ന​ടു​വി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ഞാ​റ്റു​വ​യ​ലി​ലെ പാ​റോ​ൽ നി​സാ​ർ (34) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സു​നി​ൽ കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2014 ലെ ​വ​ഞ്ച​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ബ്രാ​ഹി​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് ബ​സാ​റി​ലെ 33 ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​മാ​യ 2,62,945 രൂ​പ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലേ​ക്ക് അ​ട​ക്കാ​തെ​യും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മ​ല്ലാ​ത്ത 12 പേ​രു​ടെ വേ​ത​ന തു​ക 31,855 രൂ​പ ന​ൽ​കാ​തെ​യും വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ എ​സ്.​ടി.​യു​വി​‍െൻറ വാ​ർ​ഷി​ക വ​രി​സം​ഖ്യ​യും യൂ​നി​യ​‍െൻറ മ​റ്റു തു​ക​ക​ളും കൂ​ടി 91,000 രൂ​പ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച് വ​ഞ്ചി​ച്ച​തി​നും ഇ​ബ്രാ​ഹി​മി​നെ​തി​രെ കേ​സു​ണ്ടാ​യി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ൽ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ്‌, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് എ​ന്നി​വ​െ​ര​യും വ്യാ​ജ സീ​ഡി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​സാ​റി​നെ​യു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedsuspectsFour
News Summary - Four suspects arrested
Next Story