വെങ്ങലോടിയില് കടുവ?
text_fieldsകൊട്ടിയൂര്‍: വെങ്ങലോടിയില് വന്യജീവിയുടെ കാല്പാടുകള് കണ്ടെത്തിയത് ആശങ്കപരത്തുന്നു. താന്നിക്കല്‍ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് കാല്പാടുകള് കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നതും ഭയത്തോടെ പെരുമാറുന്നതും ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രദേശവാസികള്‍ പരിശോധന നടത്തിയത്. തുടർന്ന് വീട്ടുപറമ്പില്‍ പലയിടങ്ങളിലായി വന്യജീവിയുടെ കാല്പാടുകള് കണ്ടെത്തി.
ഇവര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കാല്പാടുകള് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ചുറ്റും കാടുനിറഞ്ഞ പ്രദേശമായതിനാല്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോൾ. കൂടാതെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും പ്രദേശവാസികള്‍ ആശങ്കയിലാണ്.