Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് എഫ്​.എം റേഡിയോ ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
ലോറിയും കാറും കൂട്ടിയിടിച്ച് എഫ്​.എം റേഡിയോ ജീവനക്കാരൻ മരിച്ചു
cancel
camera_alt

മരിച്ച അഭിജിത്ത്

Listen to this Article

കണ്ണൂർ: ദേശീയ പാതയിൽ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ ശശിയുടെ മകൻ അഭിജിത്താണ് (25) മരിച്ചത്. സ്വകാര്യ എഫ്​.എം റേഡിയോവിലെ ടെക്നീഷ്യനാണ്​ അഭിജിത്ത്​.

കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനിൽ യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.

മഞ്ചേരിയിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിൽ കുടുങ്ങിയവരെ പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിജിത് തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ 45 മിനുട്ടോളം ഗതാഗതം തടസപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryaccident
News Summary - FM radio employee killed in lorry-car collision
Next Story