ആറളം ഫാമിൽ തമ്പടിച്ച അഞ്ച് കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി
text_fieldsകേളകം: ഓപറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. പ്രദേശത്ത് തമ്പടിച്ച ആറ് കാട്ടാനകളിൽ അഞ്ചെണ്ണത്തിനെയാണ് വനം വകുപ്പ് ദൗത്യസംഘം ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തിയത്.
വട്ടക്കാട്ട് നിന്നും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തിയാണ് ആനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. ഇതിനിടയിൽ ഒരു ആന വഴിമാറി ഓടച്ചാൽ ഭാഗത്തേക്ക് പോയി. തുടർന്ന് ഈ ആനയെക്കൂടി കാട്ടിലേക്ക് കയറ്റിവിടാൻ ദൗത്യസംഘം പരിശ്രമിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം ഡ്രൈവ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. കൊട്ടിയൂർ റേഞ്ച്-കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ സ്റ്റാഫും ആറളം വൈൽഡ് ലൈഫ് സ്റ്റാഫും ഉൾപ്പെടെ മുപ്പതോളം പേർ അടങ്ങുന്ന സംഘമാണ് ഈ നിർണായക ദൗത്യത്തിൽ പങ്കെടുത്തത്. പ്രദേശത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

