കടലില്‍ അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഅഴീക്കലിൽ അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തുന്നു
കണ്ണൂര്‍: അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
നീര്‍ക്കടവ് സ്വദേശികളുടെ ഹരിനന്ദനം എന്ന വള്ളമാണ് കടലില്‍ രാത്രി 10.15ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ എൻജിന് തകരാറായി അപകടത്തിൽപെട്ടത്. എ.എസ്.ഐ രവീന്ദ്രെൻറ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെൻറ് ബോട്ടിെൻറ സഹായത്തോടെ, അപകടത്തിൽപെട്ട വള്ളത്തിെൻറ ജി.പി.എസ് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഹാര്‍ബറിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വീടുകളിലേക്ക് വിട്ടയച്ചു.
സി.പി.ഒ സജേഷ്, കോസ്റ്റല്‍ വാര്ഡന് അതുല്‍, അരുണ്‍ നിധിന്, സ്രാങ്ക് സനല്‍ കുമാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.