ആറളം ഫാമിൽ നിന്നു ആദ്യമായി എം.ബി.ബി.എസ്; ഉണ്ണിമായക്ക് ആദരം
text_fieldsഇരിട്ടി: പുതിയ തലമുറക്ക് പ്രചോദനമായി ആറളം പുരധിവാസ മേഖലയിൽ നിന്നും ആദ്യമായി എം.ബി.ബി.എസ് പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക് ഇരിട്ടി എക്സൈസ് സർക്കിളിന്റെ ആദരം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത് മൊമെന്റോ നൽകി. ആറളം ഫാമിൽ ബ്ലോക്ക് പത്തിലെ മോഹനൻ-ബിന്ദു ദമ്പതികളുടെ മകൾ ഉണ്ണിമായ നീറ്റ് പരീക്ഷയിലൂടെ കൈപ്പിടിയിലാക്കിയ മെഡിക്കൽ ഉപരിപഠനത്തിലേക്കുള്ള ആദ്യ പടിയായി വയനാട് മൂപ്പൻസ് മെഡിക്കൽ കോളജിൽ അടുത്ത ദിവസം പഠനമാരംഭിക്കും.
സർക്കാറിന്റെ സമ്പൂർണ സ്കോളർഷിപ്പിൽ പഠനം പൂർത്തീകരിച്ച് ആറളം ഫാമിന്റെ മകൾ ഡോക്ടറായെത്താൻ ഒരു ജനത കാത്തിരിക്കുകയാണ്. പ്രിവന്റിവ് ഓഫിസർ പി. ശ്രീനാഥ്, സതീഷ് വി.എൻ, സജേഷ് പി.കെ എന്നിവരും സംസാരിച്ചു. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. ദിലീപ് നൽകി അനുമോദിച്ചു. സിദ്ധാർഥ് ദാസ്, പി.വി. ബിനോയ്, കെ.കെ. സനീഷ്, എ.വി. അനീഷ്, എം. നിഖിലേഷ്, മുഹമ്മദ് റംഷാദ്, പ്രവീൺ, ജോയൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

