കണ്ണൂരിൽ ആദ്യ ഹജ്ജ് സംഘം തിരിച്ചെത്തി
text_fieldsഹജ്ജ് മുത്തം...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ആദ്യസംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍
മടങ്ങിയെത്തിയപ്പോള്‍ നല്കിയ സ്വീകരണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിനുപോയ ആദ്യസംഘം തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ച ഒരു മണിക്കാണ് 143 തീർഥാടകരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 72 പുരുഷന്മാരും 71 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് രണ്ട് വരെ 13 വിമാനങ്ങൾ കൂടി എത്താനുണ്ട്. അടുത്ത ഹജ്ജ് വിമാനം ഞായറാഴ്ച 11.45ന് എത്തും.ഈ വർഷമാണ് കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത്.
തീർഥാടകർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. പി.ടി.എ. റഹീം എം.എൽ.എ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, മുൻ എം.എൽ.എ എം.വി. ജയരാജൻ, നോഡൽ ഓഫിസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, സഫർ കയാൽ, കെ. സുലൈമാൻ ഹാജി, എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ്, കിയാൽ എം.ഡി ദിനേശ് കുമാർ, വി.കെ. സുബൈർ ഹാജി, പി. പുരുഷോത്തമൻ, യൂസഫ് പടനിലം എന്നിവർ സ്വീകരിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

