Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോഫി ഹൗസിൽ തീപിടിത്തം

കോഫി ഹൗസിൽ തീപിടിത്തം

text_fields
bookmark_border
coffee house
cancel
camera_alt

കണ്ണൂർ തെക്കി ബസാറിലെ കോഫി ഹൗസിന്റെ അടുക്കളക്ക് തീപിടിച്ചപ്പോൾ അഗ്നിശമനസേനാംഗങ്ങൾ അണക്കുന്നു

Listen to this Article

കണ്ണൂർ: തെക്കി ബസാറിലെ കോഫി ഹൗസിൽ തീപിടിത്തം. അടുക്കളയിലെ വാൾഫാനിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. അഗ്നിബാധയിൽ ഫാൻ കത്തിനശിച്ചു. തീയും പുകയും പടർന്നത് ഏറെനേരം ആശങ്ക പടർത്തി.

ഫയർഫോഴ്സെത്തി തീയണച്ചു. സംഭവസമയം നിരവധിയാളുകൾ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു. പുക പടരുന്നതുകണ്ട് എല്ലാവരും ഇറങ്ങിയോടി. അരമണിക്കൂറോളമെടുത്താണ് ഫയർഫോഴ്സ് തീയണച്ചത്. ടൗൺ പൊലീസും സ്ഥലത്തെത്തി.

Show Full Article
TAGS:coffee house fire broke out 
News Summary - Fire broke out in coffee house
Next Story