ചെറുകുന്ന് തറയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം
text_fieldsചെറുകുന്ന് തറ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലെ തീപിടിത്തം അഗ്നിരക്ഷാസേന അണക്കുന്നു
ചെറുകുന്ന്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം. റഷീദ ആയുർവേദ മെഡിക്കൽസ്, പി.വി.എച്ച് സൺസ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് വ്യാഴാഴ്ച രാവിലെ ആറോടെ തീപിടിത്തം ഉണ്ടായത്.
പുകയും തീയും ഉയരുന്നതുകണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഇരുസ്ഥാപനങ്ങളിലും സാധനങ്ങൾ സൂക്ഷിക്കുന്നയിടത്താണ് തീപിടിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായില്ല. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ഇടപെട്ടതിനാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടയാനായി. സ്റ്റേഷൻ ഓഫിസർ ടി. അജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുകുമാരൻ, മനോജ്, ശിവപ്രസാദ്, ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

