ആന്തൂരിൽ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം
text_fieldsആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തം കെടുത്താനുള്ള ഫയർഫോഴ്സ് ശ്രമം
തളിപ്പറമ്പ്: ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വ്യാഴാഴ്ച ഉച്ച രേണ്ടാടെയാണ് സംഭവം.ധർമശാലക്കടുത്ത ആന്തൂർ ഇൻഡസ്ട്രിയൽ പ്ലോട്ടിലെ സ്വാതി പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ആദ്യം അകത്ത് പടർന്ന തീ അഗ്നിശമന സേന എത്തുമ്പോഴേക്കും പുറത്തേക്ക് വ്യാപിച്ചിരുന്നു.
തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റിന് തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കണ്ണൂരിൽനിന്ന് ഒരു ഫയർ യൂനിറ്റുകൂടി സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമത്തിനിടെ വൻ ശബ്ദത്തോടെ കമ്പനിയുടെ ചില്ലുകൾ പൊട്ടിത്തെറിച്ചു.കമ്പനിയിൽ ഉണ്ടായിരുന്ന മറ്റ് നിരവധി ഉൽപന്നങ്ങളും കത്തിനശിച്ചു.
ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തി നശിച്ചതുമൂലമുണ്ടായ പുക കാരണം പ്രദേശത്ത് രൂക്ഷമായ അന്തരീക്ഷ മലിനീകരണവുമുണ്ടായി.ഇതേ ത്തുടർന്ന് പൊലീസ് ജാഗ്രത അനൗൺസ്മെൻറ് നടത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.