Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷനിൽ...

കണ്ണൂർ കോർപറേഷനിൽ മേയറും മന്ത്രിയും തമ്മിൽ പോര്

text_fields
bookmark_border
കണ്ണൂർ കോർപറേഷനിൽ മേയറും മന്ത്രിയും തമ്മിൽ പോര്
cancel

ക​ണ്ണൂ​ർ: യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും നേ​ർ​ക്കു​നേ​ർ. വി​ക​സ​ന വി​ഷ​യ​ത്തി​ൽ പ​ര​സ്പ​രം പാ​ര പ​ണി​യു​ന്നു​വെ​ന്നാ​ണ് ഇ​രു​പ​ക്ഷ​വും ആ​രോ​പി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​പോ​ലും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​വി​ധം ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി​യാ​ണ് സ​ർ​ക്കാ​ർ ദ്രോ​ഹി​ക്കു​ന്ന​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ കു​റ്റ​പ്പെ​ടു​ത്തി.

ന​ഗ​ര​മ​ധ്യ​ത്തി​ൽ ഒ​രു വി​ക​സ​ന​വും ന​ട​ത്താ​ൻ സ​മ്മ​തി​ക്കാ​തി​രി​ക്കു​ക​യാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ന്ന് ഇ​ട​തു​മു​ന്ന​ണി​യും ആ​രോ​പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കെ ഇ​രു​പ​ക്ഷ​വും തു​റ​ന്ന പോ​രി​ലെ​ത്തി.

‘മന്ത്രിയുടെ കഴിവുകേടിന് കോർപറേഷനെ മറയാക്കുന്നു’

മന്ത്രിയുടെ കഴിവുകേടിന് കോർപറേഷനെ മറയാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മേയർ പി. ഇന്ദിര. കോർപറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കാതെ, പകരം ആളെ തരാതെ സ്ഥലംമാറ്റി നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. അതിനാൽ, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.

കോർപറേഷന്‍ ഭിന്നശേഷി സ്കോളര്‍ഷിപ്പ് ഇനത്തില്‍ ജില്ല ട്രഷറിയില്‍ സമര്‍പ്പിച്ച മൂന്ന് ബില്ലുകള്‍ തിരിച്ചയച്ചിരിക്കയാണ്. കോർപറേഷന്റെ അനുമതി ഇല്ലാതെയാണ് എം.എൽ.എ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്നത്. പള്ളിയാംമൂല ഗ്രൗണ്ടില്‍ കരാറുകാരന്‍ പ്രവൃത്തി ആരംഭിക്കാന്‍ വന്നപ്പോഴാണ് നഗരസഭ ഈ വിഷയം അറിയുന്നത്. ടൗണ്‍ സ്ക്വയറിന്‍റെ ഭാഗമായ ആംഫി തിയറ്റര്‍ അവിടത്തെ ഗാര്‍ഡനിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയെല്ലാം നശിച്ചു. അതിന്‍റെ പാര്‍ക്കിങ് ഏരിയയാണ് വീണ്ടും ഒരു സ്റ്റേജ് കെട്ടി പന്തലിടാന്‍ നശിപ്പിച്ചത്. പ്രവൃത്തിക്ക് നഗരസഭയുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഒരനുമതിയും നേടാതെ പാര്‍ക്കിങ് ഏരിയ കുത്തിപ്പൊളിച്ച് നിർമാണം നടത്തുമ്പോഴാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

37 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കോർപറേഷൻ ഓഫിസ് കെട്ടിടം പൂര്‍ത്തീകരിച്ച് കൈമാറാതെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭക്ക് അനുമതി നല്‍കാതെ രാഷ്ട്രീയം കളിക്കുകയാണെന്നും മേയർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, വി.കെ. മുഹമ്മദലി, സോനാ ജയറാം എന്നിവർ പങ്കെടുത്തു.

‘കോ​ർ​പ​റേ​ഷ​ൻ വി​ക​സ​നം മു​ട​ക്കു​ന്നു’

വി​ക​സ​നം ത​ട​സ്സ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ എ​ൽ.​ഡി.​എ​ഫ്‌ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്‌​ച മാ​ർ​ച്ച്‌ ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന്‌ ന​ട​ക്കു​ന്ന മാ​ർ​ച്ച്‌ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് ഉ​ദ്‌​ഘാ​ട​നം​ചെ​യ്യും.

ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ ന​ട​പ്പാ​ക്കു​ന്ന​തി​ന്‌ നി​ർ​ദേ​ശി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം കോ​ർ​പ​റേ​ഷ​ൻ ഏ​റ്റെ​ടു​ക്കാ​തെ​യോ അ​നു​മ​തി ന​ൽ​കാ​തെ​യോ മു​ട​ക്കു​ക​യാ​ണ്‌.

മ​ണ്ഡ​ല​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക്‌ പ​ക​ൽ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​യി​ല്ല. നി​ര​വ​ധി​ത​വ​ണ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും നി​ഷേ​ധ​നി​ല​പാ​ട്‌ ആ​വ​ർ​ത്തി​ച്ചു. എം.​എ​ൽ.​എ ഫ​ണ്ടി​ലും ബ​ജ​റ്റ് ഫ​ണ്ടി​ലും അ​നു​വ​ദി​ച്ച പ​ല റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കാ​ത്ത​തു കാ​ര​ണം ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ല. ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി​ക്കാ​യി എം.​എ​ൽ.​എ ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ കെ​ട്ടി​ട​നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ സ്‌​റ്റോ​പ്‌ മെ​മ്മോ ന​ൽ​കി​യ​തോ​ടെ അ​തും മു​ട​ങ്ങി.

തോ​ട്ട​ട സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ല. ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ പ​ന്ത​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ അ​തി​ന്‌ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യാ​ണ്‌ കോ​ർ​പ​റേ​ഷ​ൻ ചെ​യ്‌​ത​ത്‌. കോ​ർ​പ​റേ​ഷ​ൻ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ത്ത​തി​നാ​ൽ സ്‌​പോ​ർ​ട്‌​സ്‌ സ്കൂ​ൾ വി​ക​സ​ന​വും ന​ട​പ്പാ​ക്കാ​നാ​വു​ന്നി​ല്ല. ജൂ​ബി​ലി​ഹാ​ളി​ന്റെ മ​തി​ൽ പൂ​ർ​ത്തി​യാ​ക്കു​വാ​നും അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ല. കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഫ​ണ്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി അ​നു​വ​ദി​ച്ച പ​ല റോ​ഡു​ക​ളും എ​സ്റ്റി​മേ​റ്റ് ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ഭ​ര​ണാ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ക​യാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationKannur NewsMinistermayor
News Summary - Fight between mayor and minister
Next Story