പെൺകുട്ടിയുടെ മരണം: പൊലീസ് അന്വേഷണം ഊർജിതമാക്കി
text_fieldsഫാത്തിമ
കണ്ണൂർ: കണ്ണൂർസിറ്റി ഞാലുവയലിൽ പനിബാധിച്ച പെൺകുട്ടി മതിയായ ചികിത്സ കിട്ടിതെ മരിച്ച സംഭവത്തിൽ സിറ്റി പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. ദാറുൽ ഹിദായത്തിൽ എം.സി. അബ്ദുൽ സത്താറിെൻറയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമ (11) മരിച്ചത്. വൈദ്യസഹായം ലഭ്യമാക്കാതെ മന്ത്രവാദചികിത്സ നടത്തിയതാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിതൃസഹോദരെൻറ പരാതിയിലായിരുന്നു നടപടി. ഇതിനെ തുടർന്നാണ് ബന്ധുക്കളെ ചോദ്യംചെയ്തത്. മൂന്ന് ദിവസമായി കലശലായ പനി ഉണ്ടായിരുന്ന ഫാത്തിമയെ ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.