Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഹമ്മദ് റിസാന്...

മുഹമ്മദ് റിസാന് കണ്ണീരോടെ വിട

text_fields
bookmark_border
മുഹമ്മദ് റിസാന് കണ്ണീരോടെ വിട
cancel
camera_alt

മു​ഹ​മ്മ​ദ് റി​സാ​െൻറ മൃ​ത​ദേ​ഹം തി​ല്ല​ങ്കേ​രി ജു​മാ​മ​സ്ജി​ദ് വ​ള​പ്പി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ കാണാനെത്തിയവർ. ഇൻസെറ്റിൽ മുഹമ്മദ് റിസ്​വാൻ, എം.എസ്. അർജുൻ

ഇ​രി​ട്ടി: കൊ​ല്ലം നെ​ടു​മ​ൺ​കാ​വ് ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വേ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് മ​രി​ച്ച കൊ​ല്ലം ടി.​കെ.​എം. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി തി​ല്ല​ങ്കേ​രി​യി​ലെ കെ.​പി. മു​ഹ​മ്മ​ദ് റി​സാ​ന് (21) നാ​ടി​െൻറ അ​ന്ത്യാ​ഞ്ജ​ലി. ഞാ​യ​റാ​ഴ്ച പാ​രി​ക്കാ​പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന്​ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഒ​രു മ​ണി​യോ​ടെ കൊ​ല്ലം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു. തു​ട​ർ​ന്ന് രാ​ത്രി പ​ത്ത​ര​യോ​ടെ തി​ല്ല​ങ്കേ​രി​യി​ലെ വീ​ടാ​യ ബൈ​ത്തു​നൂ​റി​ൽ മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഒ​രു​നോ​ക്ക് കാ​ണി​ച്ച​ശേ​ഷം തി​ല്ല​ങ്കേ​രി ജു​മാ​മ​സ്ജി​ദ് കോ​മ്പൗ​ണ്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു. രാ​ത്രി 11ഓ​ടെ കാ​വു​മ്പ​ടി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

നാ​ടി​െൻറ നാ​നാ​തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് റി​സാ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി​നോ​യ്‌ കു​ര്യ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ക​രീം ചേ​ലേ​രി, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ഇ.​പി. ഷം​സു​ദ്ദീ​ൻ, ടി. ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ദ സാ​ദി​ഖ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രീ​മ​തി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ണി​യേ​രി ച​ന്ദ്ര​ൻ, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ക​ല്ലാ​യി, പി.​കെ. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷാ​ജ​ഹാ​ൻ മി​സ്ബാ​ഹി, ശാ​ഫി ഹു​ദ​വി, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ. ​സാ​ദി​ഖ്, ടി.​കെ. മു​ഹ​മ്മ​ദ​ലി, ന​സീ​ർ നെ​ല്ലൂ​ർ, പി.​കെ. കു​ട്ട്യാ​ലി തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി.

കൊ​ല്ലം നെ​ടു​മ​ൺ​കാ​വ് ആ​റ്റി​ൽ കു​ളി​ക്കാ​നെ​ത്തി​യ കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. റി​സാ​നെ കൂ​ടാ​തെ കാ​സ​ർ​കോ​ട്​ ബേ​ക്ക​ലി​ലെ എം.​എ​സ്. അ​ർ​ജു​നും മ​രി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് മു​ഹ​മ്മ​ദ് റി​സാ​ൻ തി​ല്ല​ങ്കേ​രി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ കോ​ള​ജി​ലേ​ക്ക് പോ​യ​ത്.

Also Read

കാൽവഴുതിയ റിസ്​വാൻ പിടിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ; സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേറ്റു

ഓയൂർ (​െകാല്ലം): നെടുമൺകാവിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് ആറ്​ സന്ദർശിക്കാനെത്തിയപ്പോൾ. നെടുമൺകാവ് വാക്കനാട്​ കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കായിരുന്നു അഞ്ചുപേരടങ്ങിയ സംഘം എത്തിയത്. നാലാംവർഷ കമ്പ്യൂട്ടർ സയൻസ്​ വിദ്യാർഥികളായ കണ്ണൂര്‍ തില്ലങ്കേരി സി.എച്ച്​.എം.എച്ച്​.എസ്​.എസ്​ ക്ലർക്ക്​ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീർ-റംല ദമ്പതികളുടെ മകൻ കെ.പി. മുഹമ്മദ്​ റിസ്​വാൻ (21), കാസർകോട്​ ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകൻ പി. മണികണ്ഠൻ- പി.വി. സുധ ദമ്പതികളുടെ മകന്‍ എം.എസ്​. അർജുൻ (21) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 4.45ഓടെയാണ് അഞ്ചുപേരും സ്ഥലത്തെത്തിയത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹിൽ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ.

നെടുമൺകാവ് ജങ്ഷനിലെ സുരേഷ്കുമാറിന്‍റെ ഓട്ടോയിലാണ് ഇവർ​ കൽച്ചിറ പള്ളിക്ക് സമീപമെത്തിയത്​. അപരിചിതരായ വിദ്യാർഥികളോട് ആറിൽ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. കൽച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കൾ ജലനിരപ്പ്​ ഉയർന്ന്​ നിൽക്കുന്നത്​ കണ്ട്​ തിരികെ കയറി. പിറകിലായി വന്ന റിസ്​വാൻ കാൽവഴുതിയപ്പോൾ, സ്​റ്റേ കമ്പി എന്ന്​ തോന്നിച്ച വൈദ്യുതി ലൈനിൽ കയറിപ്പിടിക്കുകയായിരുന്നു. ഇത്​ കണ്ട അർജുൻ സമീപത്തെ കാട്ടിൽനിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലുംറിസ്​വാന്‍റെ പിടിവിടുവിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കൈകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേൽക്കുകയായിരുന്നു.

മറ്റുള്ളവർ ശബ്​ദം കേട്ട്​ തിരിഞ്ഞുനോക്കവെയാണ്​ സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്​ കണ്ടത്​. ബഹളം കേട്ട് ഒാടിയെത്തിയ നാട്ടുകാർ കെ.എസ്​.ഇ.ബി ഓഫിസിൽ വിളിച്ചുപറഞ്ഞാണ്​​ വൈദ്യുതി വി​ച്ഛേദിച്ചത്​. 5.30ഓടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
TAGS:electric shock death 
News Summary - Farewell to the late Muhammad Rizan
Next Story