അബ്ദുസ്സലാം മുസ്ലിയാർക്ക് യാത്രാമൊഴി
text_fields
സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരുടെ മൃതദേഹത്തിൽ പാണക്കാട് സാദിഖലി തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.പി. ഉമർ മുസ്ലിയാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കുന്നു
കണ്ണൂർ: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറും സമസ്ത കേന്ദ്ര വൈസ് പ്രസിഡൻറുമായ പാപ്പിനിശ്ശേരി ഗേറ്റിനു സമീപം ദാറുറഷാദില് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ക്ക് നാടിെൻറ യാത്രാമൊഴി. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തി. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ 8.30ഓടെ കാട്ടിലെപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, സാദിഖലി ശിഹാബ് തങ്ങൾ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുശീല, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുശുക്കൂർ ഫൈസി, അബ്ദുസമദ് മുട്ടം തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അനുസ്മരണ പ്രാർഥന സദസ്സ് പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.പി. തങ്ങൾ അധ്യക്ഷത വഹിച്ചു.