കള്ളക്കടൽ പ്രതിഭാസം; കടലേറ്റം രൂക്ഷം
text_fieldsകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴരക്കടപ്പുറത്തുണ്ടായ കടലേറ്റം
കണ്ണൂർ: തീരദേശ മേഖലകളിൽ വ്യാപകമായി കടലേറ്റം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുഴപ്പിലങ്ങാട്, ഏഴരക്കടപ്പുറം, പയ്യാമ്പലം ഭാഗങ്ങളിൽ തിരമാലകൾ കരയിലേക്ക് കയറിയത്. ഏഴരക്കടപ്പുറം അംഗൻവാടി മേഖലയിലാണ് കൂടുതൽ വെള്ളം കയറിയത്. സംരക്ഷണ ഭിത്തി മണൽ മൂടിയ നിലയിലാണ്. വീടുകളിലും റിസോർട്ടുകൾക്ക് സമീപത്തും വെള്ളം കയറി. തിങ്കളാഴ്ച കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശമുണ്ടായിരുന്നു. ഉച്ചക്ക് രണ്ടരയോടെ കയറിയ വെള്ളം വൈകീട്ട് അഞ്ചോടെ ഇറങ്ങി.
മുഴപ്പിലങ്ങാട് ബീച്ച് ഭാഗങ്ങളിലും തിങ്കളാഴ്ച വെള്ളം കയറിയിരുന്നു. ചൊവ്വാഴ്ചയും ശക്തമായ തിരകളുണ്ടായി. മൂന്നുദിവസമായി പയ്യാമ്പലത്തും കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. സഞ്ചാരികൾക്ക് ജാഗ്രത നിർദേശം നൽകി. കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രത നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

