വ്യാജ ശബ്ദ സന്ദേശം; നടപടി ആവശ്യപ്പെട്ട് കാസിം ഇരിക്കൂര്‍ പരാതി നൽകി
text_fieldsമട്ടന്നൂര്‍: ഇടതുമുന്നണി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ശക്തികള്‍, തെൻറ പേരില്‍ വ്യാജ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും അതിെൻറ ഉത്ഭവസ്ഥാനം സൈബര്‍ സെല്ലിെൻറ സഹായത്തോടെ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്കി.
ഐ.എന്‍.എല്‍ പാര്‍ട്ടി സെക്രട്ടറി കാസിം ഇരിക്കൂറിനും പിണറായി വിജയെൻറ മുസ്ലിം വഞ്ചന മനസ്സിലായി' എന്ന അടിക്കുറിപ്പില്‍ കുറച്ച് ദിവസമായി ഫേസ് ബുക്കിലും വാട്സ്ആപിലും പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിെൻറ പിന്നില്‍, സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ ദുഃശക്തികളാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.