വ്യാജ ലൈസൻസുള്ള തോക്ക്; മൂന്ന് കശ്മീർ സ്വദേശികൾക്കെതിരെ കേസ്
text_fieldsകണ്ണൂർ: എ.ടി.എമ്മിൽ പണം നിറക്കാൻ പോകുന്ന വാഹനത്തിൽനിന്ന് ലൈസൻസില്ലാത്ത തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രജൗറി ജില്ലക്കാരായ കശ്മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെയാണ് കേസ്. പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസുണ്ടായിരുന്നില്ല. കൂടാതെ തോക്കിന്റെ ലൈസൻസെന്നുപറഞ്ഞ് സ്റ്റേഷനിൽ ഹാജരാക്കിയ രേഖകൾ വ്യാജമായിരുന്നു.
എ.ടി.എമ്മിൽ പണം നിറക്കാൻ കരാർ ഏറ്റെടുത്ത കശ്മീർ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്. വിശദ പരിശോധനക്കായി തോക്കുകൾ എ.ഡി.എമ്മിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
