കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി
text_fieldsകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന് അജ്ഞാതന്റെ വ്യാജഫോൺ ഭീഷണി. ചൊവ്വാഴ്ച രാത്രി 8.19നാണ് കണ്ണൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വന്നത്. ഉടൻ ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് തുടർന്ന് ആർ.പി.എഫും കണ്ണൂർ റെയിൽവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും സംയുക്തമായി റെയിൽവേ സ്റ്റേഷനും പരിസരങ്ങളും പരിശോധന നടത്തി.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം, പാർസൽ ഓഫിസ്, ക്ലോക്ക് റും കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താനായില്ല. റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത് യാത്രക്കാർക്കിടിയിൽ ഭീതിപരത്തി. ഒന്നും കണ്ടെത്താനാകാത്തതോടെ രാത്രി 10ന് പരിശോധന അവസാനിപ്പിച്ചു.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. കണ്ണൂർസിറ്റി ആയിക്കര ഭാഗത്തു നിന്നാണ് ഫോൺ കോൾ വന്നതെന്ന് പൊലീസ് അറിയിച്ചു. അതിനിടെ സിം കാർഡ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഫോൺ ചെയ്തത് ഇയാളല്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. ഫോൺ ചെയ്തയാളുമായി ബന്ധപ്പെട്ട് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രാത്രിയിൽ പെട്ടന്നുണ്ടായ വ്യാജ ബോംബ് ഭീഷണി കണ്ണൂർ നഗരത്തെയും റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെയും മുൾമുനയിൽ നിർത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

