കോവിഡ് പ്രതിരോധ ഉൽപന്നങ്ങളിൽ വ്യാജനും അമിത വിലയും കർശന നടപടിയുമായി പൊലീസ്
text_fieldsകണ്ണൂർ: മാസ്ക്, സാനിറ്റൈസർ അടക്കമുള്ള കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് ജില്ലയിലെ മിക്കയിടങ്ങളിലും ഈടാക്കുന്നത് അമിത വില. അമിത വില നൽകിയാലും കൂടുതലും വ്യാജ ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിനെതിരെ പൊലീസും ലീഗൽ മെട്രോളജി വകുപ്പും കർശന നടപടി ആരംഭിച്ചു.
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ മുഴപ്പിലങ്ങാട്, ന്യൂ മാഹി എന്നിവിടങ്ങളിലുള്ള മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക്കിനടക്കം അമിത വില ഇൗടാക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് കടകൾക്കെതിരെ പിഴ ഈടാക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വില്പനക്കാര് അമിത വില ഈടാക്കിയതിനാലാണ് വില ഏകീകരണം ഏര്‍പ്പെടുത്തിയത്. എന്നിട്ടും ചിലയിടങ്ങളിൽ അമിത വില ഈടാക്കുന്നത് തുടരുകയാണ്. സർക്കാർ വില ഏകീകരിച്ചതിനെ തുടർന്ന് കടയുടമകൾ പുതിയ സ്റ്റോക്ക് എടുക്കാത്ത അവസ്ഥയാണ്.ചിലയിടങ്ങളിൽ എന്‍ 95 മാസ്കുകള്‍ പൂര്‍ണമായും സ്റ്റോക്ക് തീര്‍ന്നിട്ടുണ്ട്. നിലവില്‍ വില്പന നടത്തുന്നത് ഗുണമേന്മയില്ലാത്ത വ്യാജ എന്‍ 95 മാസ്കുകളാണ്. മുഖാവരണവും പലയിടത്തും കിട്ടാനില്ല. ക്ഷാമമില്ലാത്തത് സാനിറ്റൈസറിന് മാത്രമാണ്. സാനിറ്റൈസറിൽ ഭൂരിഭാഗവും വരുന്നത് ഗുണമേന്മയില്ലാത്തതാണ്.
പുതിയ നിരക്ക് പ്രകാരം എന്‍ 95 മാസ്കിന് 22 രൂപയാണ്. എന്നാല്‍, 22 രൂപക്ക് കടകളില്‍ വില്‍ക്കുന്നത് ഗുണമേന്മയില്ലാത്ത മാസ്കുകളാണ്. സർജിക്കൽ മാസ്കിനും അമിത വിലയാണ് ഈടാകുന്നത്.
മുഖാവരണത്തിന് 21 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍, ഈ വിലയില്‍ വിതരണക്കാര്‍ സാധനങ്ങള്‍ നല്‍കുന്നില്ല. പ്രധാനമായും ഹരിയാന, ബോംബെ, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് വിതരണക്കാരിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തുന്നത്. കേരളത്തില്‍ മാത്രമാണ് വില ഏകീകരണം നിലവില്‍ വന്നത്. അതിനാല്‍ കുറഞ്ഞ വിലയില്‍ വിതരണക്കാര്‍ കടയുടമകള്‍ക്ക് നല്കാന് തയാറാകുന്നില്ല. ഇത് കടക്കാരെയും പ്രതിസന്ധിയിലാഴ്ത്തുകയാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി വിവിധ സംഘടനകള്‍ മാസ്ക്, ഓക്സിമീറ്റര്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് എത്രത്തോളം ഗുണമേന്മയുണ്ടെന്ന് പരിശോധിക്കേണ്ട സാഹചര്യമാണ്.