Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊ​ടും ചൂ​ട്;...

കൊ​ടും ചൂ​ട്; മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങുന്നു

text_fields
bookmark_border
കൊ​ടും ചൂ​ട്; മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങുന്നു
cancel
camera_alt

പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ വ​ള്ളി​യാ​ട് ചെ​റു​വോ​ട് യു​വ​ധാ​ര സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്റെ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​യി​ൽ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ൾ ച​ത്ത നി​ല​യി​ൽ  

ഇ​രി​ട്ടി: കൊ​ടും ചൂ​ടി​ൽ പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ലെ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ന്തു​ന്നു. എ​ട​ക്കാ​നം, വ​ള്ള്യാ​ട് മേ​ഖ​ല​യി​ൽ സ്വ​ശ്ര​യ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​യി​ൽ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്തു​പൊ​ങ്ങുന്ന​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ മ​ത്സ്യ ക​ർ​ഷ​ക വി​ക​സ​ന ഏ​ജ​ൻ​സി​യി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ മ​ത്സ്യ​ങ്ങ​ളാ​ണ് കൂ​ട്ട​ത്ത​ടെ ച​ത്തി​രി​ക്കു​ന്ന​ത്. പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

കൊ​ടും ചൂ​ടി​ൽ പ​ഴ​ശ്ശി​യി​ൽ ദി​നം പ്ര​തി മൂ​ന്ന് മു​ത​ൽ അ​ഞ്ചു സെ​ന്റീ​മീ​റ്റ​ർ വ​രെ​യാ​ണ് വെ​ള്ളം താ​ഴു​ന്ന​ത്. ഇ​തോ​ടെ ശു​ദ്ധ​ജ​ല മ​ത്സ്യ​ത​ടാ​ക​ങ്ങ​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ള​ത്തി​ന്റെ വ​ലി​യ കു​റ​വു​ണ്ടാ​യി. ഇ​തോ​ടെ വെ​യി​ലേ​റ്റ് വെ​ള്ള​ത്തി​ന്റെ ഊ​ഷ്മാ​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മ​ത്സ്യ വ​ള​ർ​ത്ത​ലി​ന് തി​രി​ച്ച​ടി​യാ​യി​യ​ത്.

വ​ള്ളി​യാ​ട് ചെ​റു​വോ​ട് യു​വ​ധാ​ര സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മ​ത്സ്യ​കൃ​ഷി​ക്കാ​യി അ​റു​പ​തി​നാ​യി​രം കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ത്തു​പൊ​ന്തി.

വ​ള്ളി​യാ​ട് ത​ന്നെ​യു​ള്ള ബാ​ല​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​രം​ഭ​ക​ർ വ​ള​ർ​ത്തു​ന്ന മ​ത്സ്യ​കൃ​ഷി​ക്കും വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വി​ൽ​പ്പ​ന​ക്ക് ത​യാ​റാ​യ ഒ​രു കി​ലോ​ക്ക് മു​ക​ളി​ലു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ച​ത്ത മ​ത്സ്യ​ങ്ങ​ൾ വെ​ള്ളം കു​റ​ഞ്ഞ വ​ള​ർ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളേ​യും ബാ​ധി​ക്കും. വ​ലി​യ ന​ഷ്ട​മാ​ണ് ചൂ​ട് മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ത്സ്യ ക​ർ​ഷ​ക​നാ​യ പി. ​ത​മ്പാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatSummerextreme heatkannurextreme hot
News Summary - Extreme heat; fish are dying
Next Story