ആറളം ഫാം മേഖലയിൽ വ്യാപക പരിശോധന
text_fieldsആറളം ഫാം മേഖലയിൽ ബോംബ് സ്ക്വാഡ് പരിശോധന
നടത്തുന്നു
ആറളം: സ്ഫോടക വസ്തു കടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ ആറളം ഫാം മേഖലയിൽ വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായാണ് കണ്ണൂർ റൂറൽ ബോംബ് ഡിറ്റക്ഷൻ ഡിസ്പേഴ്സൽ യൂനിറ്റിൽനിന്നുള്ള അഞ്ചംഗ പൊലീസ് ടീം ആറളം ഫാമിങ് കോഓപറേഷൻ ലിമിറ്റഡിന്റെ കീഴിൽ വരുന്ന 1, 3, 6 ബ്ലോക്കുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വനം വകുപ്പിന്റെ 37 അംഗങ്ങളും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമും ഉൾപ്പെടെ മൂന്ന് ടീമുകളായാണ് പരിശോധന നടത്തിയത്.
ഫാം മേഖലയിൽ നായാട്ട് സംഘങ്ങൾ എത്തുന്നതായും അപായപ്പെടുത്തുന്ന വിവിധതരത്തിലുള്ള സ്ഫോടക വസ്തുക്കളും മറ്റും ഇവർ ഉപയോഗിക്കുന്നതായും പൊലീസിനും വനംവകുപ്പിനും നേരത്തേ വിവരം ലഭിച്ചിരുന്നു. ഡ്രോൺ സഹായത്തോടെ ബോംബ് ഡിറ്റക്ടീവ് ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, കണ്ണൂർ വനം ഡിവിഷൻ, ആറളം വന്യജീവി സങ്കേതം ഫ്ലയിങ് സ്ക്വാഡ്, റൂറൽ പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള വനപാലക, പൊലീസ് സംഘങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരന്റെ മേൽനോട്ടത്തിലാണ് ആറളത്ത് സ്പോടക വസ്തുക്കൾക്കായി പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

