Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​രിൽ...

ക​ണ്ണൂ​രിൽ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം കാ​ണാ​താ​യ പ്രവാസിയെ ബത്തേരിയിൽ കണ്ടെത്തി

text_fields
bookmark_border
ക​ണ്ണൂ​രിൽ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം കാ​ണാ​താ​യ പ്രവാസിയെ ബത്തേരിയിൽ കണ്ടെത്തി
cancel

കണ്ണൂർ: ഗ​ള്‍ഫി​ല്‍നി​ന്ന് ക​ണ്ണൂ​രിൽ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം കാ​ണാ​താ​യ യുവാവിനെ ബ​ത്തേ​രി​യി​ലെ റി​സോ​ര്‍ട്ടി​ല്‍ ക​ണ്ടെ​ത്തി. ഏ​രു​വേ​ശി അ​മ്പ​ഴ​ത്തും​ചാ​ലി​ലെ കു​ന്നേ​ല്‍ സ​ജു മാ​ത്യു​വി​നെ​യാ​ണ് (33) ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം എ​ട്ടി​ന് ഷാ​ര്‍ജ​യി​ല്‍നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ സ​ജു മാ​ത്യു​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ ഇ​യാ​ള്‍ പു​റ​ത്തു​വ​ന്ന് ഒ​രു കാ​റി​ല്‍ ക​യ​റു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ഈ ​കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മേ​പ്പാ​ടി സ്വ​ദേ​ശി​നി​യാ​ണ് ആ​ര്‍.​സി ഉ​ട​മ​യെ​ന്നു ക​ണ്ടെ​ത്തി.

ഇ​വ​രു​ടെ മ​ക​നി​ല്‍നി​ന്ന് ശ​ര​ത്ത് എ​ന്ന​യാ​ള്‍ കാ​ര്‍ ഓ​ടി​ക്കാ​ന്‍ വാ​ങ്ങി​യ​താ​യി​രു​ന്നു. സ​ജു മാ​ത്യു​വി​‍െൻറ സു​ഹൃ​ത്താ​ണ് ശ​ര​ത്ത്. ഈ ​കാ​റി​ലാ​ണ് സ​ജു ബ​ത്തേ​രി​യി​ലെ​ത്തി​യ​ത്. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി​യും കേ​സു​മു​ള്ള​തി​നാ​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsExpatMissing ManBathery
News Summary - expat missing from kannur found in bathery
Next Story