കഴിഞ്ഞ വർഷം എക്സൈസ് പിടിച്ചത് 8,229 കേസുകൾ
text_fieldsകണ്ണൂർ: കഴിഞ്ഞ വർഷം ജില്ലയിൽ എക്സൈസ് പിടികൂടിയത് 8,229 ലഹരിക്കേസുകൾ. അറസ്റ്റിലായത് 2,128 പേർ. പൊലീസ് പിടികൂടിയ കേസുകൾ വേറെയും. നിരവധി യുവാക്കളെയും യുവതികളെയും വിദ്യാർഥികളെയുമാണ് പിടികൂടിയത്. 10,949 പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്.
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയാണ് ഇത്രയും കേസുകൾ പിടികൂടിയത്. ഇതിൽ 1,687 അബ്കാരി കേസും 758 മയക്കുമരുന്ന് കേസും 5,784 പുകയില കേസുമാണ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 1,373 പേരെയും മയക്കുമരുന്ന് കേസുകളിൽ 755 പേരെയുമാണ് അറസ്റ്റ് ചെയ്തത്. 96 വാഹനങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടുകാരിൽനിന്ന് 38,290 രൂപ പിടികൂടി.
പുകയില - 564.850 കി.ഗ്രാം, സ്പിരിറ്റ് - 11.055 ലിറ്റർ, ചാരായം -266.350 ലിറ്റർ, വിദേശമദ്യം - 4384.755 ലിറ്റർ, വ്യജ മദ്യം-54 ലിറ്റർ, വാഷ് - 21690 ലിറ്റർ, ബിയർ - 35.450 ലിറ്റർ, കള്ള്-30.900 ലിറ്റർ, മറ്റ് സംസ്ഥാനങ്ങളിലെ മദ്യം - 842.015 ലിറ്റർ, കഞ്ചാവ് - 105. 041 കി.ഗ്രാം, കഞ്ചാവ് ചെടികൾ 12 എണ്ണം, ഹൈബ്രീഡ് കഞ്ചാവ്-138.186 ഗ്രാം, എൽ.എസ്.ഡി - 0.036 ഗ്രാം, എം.ഡി.എം.എ -121.610 ഗ്രാം, മെത്താം ഫിറ്റമിൻ - 547.006 ഗ്രാം, ഹഷീഷ് ഓയിൽ - 71.890 ഗ്രാം, ബ്രൗൺഷുഗർ- 8.246 ഗ്രാം, ചരസ്-2.043 ഗ്രാം, ഹെറോയിൻ-16.639 ഗ്രാം, മൊബൈൽ ഫോൺ-39 എണ്ണം, ത്രാസ് - 05 എണ്ണം, ട്രമഡോൾ-24.25 ഗ്രാം, നൈട്രോസെഫാം ടാബ്-47.220 ഗ്രാം, ട്രെമഡോൾ -24.20 ഗ്രാം, സ്പാമോ പോക്സി വോൺ -135.697 ഗ്രാം, കഞ്ചാവ് ബീഡികൾ എന്നിങ്ങനെയാണ് പിടികൂടിയത്.
മറ്റ് വിവിധ പിഴകളിലായി 34,70,000 രൂപയും പിടിച്ചെടുത്തു. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സതീശന്റെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

