എക്സൈസിലെ സ്ഥലംമാറ്റം; വിലക്കേർപ്പെടുത്തി ട്രൈബ്യൂണൽ
text_fieldsകണ്ണൂർ: ജില്ലയിൽ എക്സൈസ് വകുപ്പിൽ ഇടതനുകൂല ഭാരവാഹികളെ കൂട്ടമായി സ്ഥലംമാറ്റിയതിൽ ഒരാളുടെ സ്ഥലംമാറ്റത്തിൽ വിലക്കേർപ്പെടുത്തി. ഇരിട്ടിയിൽനിന്ന് പാപ്പിനിശ്ശേരിയിലേക്ക് സ്ഥലംമാറ്റിയ ബെൻഹർ കോട്ടത്തുവളപ്പിലിന്റെ സ്ഥലംമാറ്റമാണ് റദ്ദുചെയ്തിരിക്കുന്നത്. ജില്ലയിൽ ഇടതനുകൂല സംഘടനയുടെ ജില്ല സെക്രട്ടേറിയറ്റ് അംഗമാണ് ബെൻഹർ. കഴിഞ്ഞയാഴ്ചയാണ് ഒരു മാനദണ്ഡവും പാലിക്കാതെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരുന്നത്. ഇതിനെതിരെ അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ഇടതനുകൂല സംഘടന ഭാരവാഹികളെയാണ് കൂട്ടമായി സ്ഥലംമാറ്റിയിരുന്നത്. കണ്ണൂർ ജില്ല സെക്രട്ടറിയെയും പ്രസിഡന്റിനെയുമടക്കം ഭാരവാഹികളെ തിരഞ്ഞുപിടിച്ചാണ് സ്ഥലംമാറ്റിയതെന്നായിരുന്നു ആക്ഷേപം. ബെൻഹർ കോട്ടത്തുവളപ്പിലിന് ഇരിട്ടിയിൽനിന്ന് 50 കി.മീ അകലെയുള്ള പാപ്പിനിശ്ശേരിയിലേക്കാണ് മാറ്റിയിരുന്നത്. മാനദണ്ഡം പാലിക്കാതെ ഇറക്കിയ സ്ഥലംമാറ്റത്തിനെതിരെ സിവിൽ എക്സൈസ് ഓഫിസർകൂടിയായ ബെൻഹർ കോട്ടത്തുവളപ്പിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം താൽക്കാലികമായി റദ്ദുചെയ്തിരിക്കുന്നത്. ഇരിട്ടി സർക്കിളിലേക്ക് സ്ഥലംമാറ്റം വന്നിട്ടുള്ളവർക്കും ഇത് ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

